LiveTV

Live

Cricket

ഇന്ത്യ പാക് സ്യൂട്ടണിഞ്ഞ് ക്രിസ് ഗെയില്‍

ഇന്ത്യയോടും പാകിസ്താനോടുമുള്ള സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് ഗെയില്‍ സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യ പാക് സ്യൂട്ടണിഞ്ഞ് ക്രിസ് ഗെയില്‍

ഇന്ത്യ പാകിസ്താന്‍ മത്സരത്തിന്റെ ആവേശം മറ്റു രാജ്യങ്ങളിലെ കളിക്കാരും ഏറ്റെടുക്കുകയാണ്. ഇന്ത്യയുടേയും പാകിസ്താന്റേയും ദേശീയ പതാകയിലെ നിറങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സ്യൂട്ടുമായാണ് ക്രിസ് ഗെയില്‍ എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സ്‌പെഷല്‍ സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം ഗെയില്‍ പങ്കുവെച്ചത്.

ഇന്ത്യയോടും പാകിസ്താനോടുമുള്ള സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് ഗെയില്‍ സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുടീമുകള്‍ക്കും ആശംസ നേരുന്നതിനൊപ്പം മറ്റൊരു കാര്യം കൂടി ഗെയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന സെപ്തംബര്‍ 20ന് തന്റെ പിറന്നാളാഘോഷത്തിന് ഈ സ്യൂട്ടായിരിക്കും ധരിക്കുകയെന്നാണ് ഗെയില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 36 റണ്‍ നേടിയ ഗെയില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏകദിനത്തില്‍ കൂടുതല്‍ റണ്‍ നേടിയതിന്റെ റെക്കോഡില്‍ വിവി റിച്ചാഡ്‌സിനെ മറികടന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍(1632) നേടിയ വിന്‍ഡീസ് റെക്കോഡും ഗെയിലിന്റെ പേരിലാണ്. യൂണിവേഴ്‌സല്‍ ബോസ് എന്നറിയപ്പെടുന്ന ഗെയില്‍ ലോകകപ്പില്‍ ഇതുവരെ മൂന്ന് ഇന്നിംങ്‌സുകളില്‍ നിന്നായി 107 റണ്‍സെടുത്തിട്ടുണ്ട്.