LiveTV

Live

Cricket

ലോകകപ്പ്; ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തു

ലങ്കയാകട്ടെ കളിച്ച നാലു കളികളില്‍ രണ്ടെണ്ണം മഴ കൊണ്ടു പോയതിന്റെ ഭാഗ്യക്കേടിലാണുള്ളത്.

ലോകകപ്പ്; ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തു

ശ്രീലങ്കക്കെതിരെ ടോസ് നഷ്ട്മായ ആസ്ത്രേലിയ ബാറ്റിംങ്ങിനിറങ്ങി. മേഘം മൂടിയ ഓവലിലെ ഈർപ്പം നിറഞ്ഞ പിച്ച് മുതലെടുക്കാനാണ് ലങ്കൻ പദ്ധതി. നാലാം ജയത്തോടെ പട്ടികയിലെ ഒന്നാം സ്ഥാനമാണ് ഓസീസ് ലക്ഷ്യമിടുന്നത്.

നാല് മത്സരങ്ങളില്‍ മൂന്ന് ജയമാണ് ഇതുവരെ ഓസീസ് സമ്പാദ്യം. ബാറ്റിങ്ങില്‍ വിശ്വസ്തനായ വാര്‍ണര്‍, സ്റ്റാര്‍ക്ക് മുന്നില്‍ നിന്ന് നയിക്കുന്ന ബൗളിങ്. സന്തുലിതമാണ് ആസ്‌ത്രേലിയന്‍ സംഘം. നഥാൻ കോട്ടലർക്ക് പകരം ജെയ്സൻ ബെറെൻഡോർഫുമായാണ് ഓസീസ് ഇന്നറിങ്ങുന്നത്.

ശ്രീലങ്കയാകട്ടെ കളിച്ച നാലു കളികളില്‍ രണ്ടെണ്ണം മഴ കൊണ്ടു പോയതിന്റെ ഭാഗ്യക്കേടിലാണുള്ളത്. ആകെ ഇതുവരെയുള്ളത് അഞ്ച് പോയന്റുകളാണ്. ക്യാപ്റ്റന്‍ കരുണരത്‌നെയാണ് ബാറ്റിങ്ങില്‍ പ്രതീക്ഷയെങ്കില്‍, ബൗളിങ്ങില്‍ മലിംഗയുടെ അനുഭവസമ്പത്തും തുണക്കുണ്ട്.