LiveTV

Live

Cricket

ലോകകപ്പ്: ആസ്‌ട്രേലിയ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന്‍ മത്സരങ്ങള്‍ ഇന്ന്

മൂന്ന് മത്സരങ്ങള്‍ തോറ്റു കഴിഞ്ഞു ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും. ഇനിയൊരു തോല്‍വി താങ്ങില്ല ഇരുടീമുകള്‍ക്കും...

ലോകകപ്പ്: ആസ്‌ട്രേലിയ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന്‍ മത്സരങ്ങള്‍ ഇന്ന്

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയ ശ്രീലങ്കയെ നേരിടും. നാലാം ജയത്തോടെ പട്ടികയിലെ ഒന്നാം സ്ഥാനമാണ് ഓസീസ് ലക്ഷ്യമിടുന്നത്. പട്ടികയിലെ അവസാന സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലാണ് രണ്ടാം മത്സരം.

കങ്കാരുക്കള്‍ വീണ്ടും ഇറങ്ങുന്നു. ഇന്ത്യയോട് തോറ്റതിന്റെ ക്ഷീണം പാകിസ്താനോട് തീര്‍ത്തുകഴിഞ്ഞു. ഇനി മുന്നില്‍ ലങ്ക. നാല് മത്സരങ്ങളില്‍ മൂന്ന് ജയമാണ് ഇതുവരെ ഓസീസ് സമ്പാദ്യം. ബാറ്റിങ്ങില്‍ വിശ്വസ്തനായ വാര്‍ണര്‍, സ്റ്റാര്‍ക്ക് മുന്നില്‍ നിന്ന് നയിക്കുന്ന ബൗളിങ്. സന്തുലിതമാണ് ആസ്‌ത്രേലിയന്‍ സംഘം.

മഴ മേഘങ്ങള്‍ മാറി നില്‍ക്കണമെന്ന പ്രാര്‍ത്ഥനയാണ് ലങ്കക്ക്. കളിച്ച നാലു കളികളില്‍ രണ്ടെണ്ണം മഴ കൊണ്ടു പോയി. ആകെയുള്ളത് അഞ്ച് പോയന്റ്. ബാറ്റിങ്ങില്‍ പ്രതീക്ഷ ക്യാപ്റ്റന്‍ കരുണരത്‌നെ. ബൗളിങ്ങില്‍ മലിംഗയുടെ അനുഭവസമ്പത്ത്.

മൂന്ന് മത്സരങ്ങള്‍ തോറ്റു കഴിഞ്ഞു ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും. ഇനിയൊരു തോല്‍വി താങ്ങില്ല ഇരുടീമുകള്‍ക്കും. കളത്തിലിതു വരെ കരുത്ത് കാട്ടിയിട്ടില്ല ദക്ഷിണാഫ്രിക്ക. അതിന് ഇതിലും നല്ല അവസരമില്ല. സൂപ്പര്‍താരം റാഷിദ് ഖാന്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുമെന്നാണ് അഫ്ഗാന്റെ പ്രതീക്ഷ. ഒരു തിരിച്ചുവരവാണ് കാര്‍ഡിഫില്‍ അഫ്ഗാനും ലക്ഷ്യമിടുന്നത്.