LiveTV

Live

Cricket

ആരാധകര്‍ വാക്‌പോര് തുടങ്ങി, നാളെ ഇന്ത്യ പാക് മത്സരം

പരിചയസമ്പന്നനായ ധവാന്റെ അഭാവം ഇന്ത്യക്കുണ്ടെങ്കിലും അതൊന്നും പ്രകടനത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാമ്പ് വിശ്വസിക്കുന്നത്.

ആരാധകര്‍ വാക്‌പോര് തുടങ്ങി, നാളെ ഇന്ത്യ പാക് മത്സരം

നാളത്തെ പോരാട്ടത്തിന് ഒരുങ്ങുമ്പോള്‍ ഇന്ത്യ പാക് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയുമുണ്ട്. ധവാനില്ലാത്തത് ഇന്ത്യക്ക് അല്‍പം നിരാശ നല്‍കുന്നു. ആരാധകര്‍ തമ്മില്‍ ഇതിനോടകം വാക്‌പോര് ആരംഭിച്ചിട്ടുണ്ട്.

Also read: ലോകകപ്പ്: ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു

രണ്ട് ടീമുകളും പ്രതീക്ഷയില്‍ തന്നെയാണ്. ഇതുവരെ കളിച്ച കളികളില്‍ നിന്നെല്ലാം മാറി ഒരു ജീവന്മരണ പോരാട്ടത്തിനാണ് സര്‍ഫ്രാസ് അഹമ്മദും കോഹ്ലിയും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ രണ്ട് കളികളിലെ ജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കോഹ്ലി പറയുന്നു. നല്ല കളി പുറത്തെടുക്കും. ആശങ്കകളില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞുവെക്കുന്നു. പരിചയസമ്പന്നനായ ധവാന്റെ അഭാവം ഇന്ത്യക്കുണ്ടെങ്കിലും അതൊന്നും പ്രകടനത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാമ്പ് വിശ്വസിക്കുന്നത്.

ഇത്തവണ എന്തുതന്നെയായാലും ഇന്ത്യയെ തോല്‍പ്പിക്കുമെന്നാണ് പാക് പരിശീലകന്‍ ഇന്‍സമാമുല്‍ ഹഖിന്റെ വാദം. നായകന്‍ സര്‍ഫ്രാസ് അഹമ്മദും ഈ പ്രതീക്ഷയിലാണ്. പാകിസ്താന്റെ ഏറ്റവും മികച്ച ബൗളര്‍ മുഹമ്മദ് ആമിര്‍ ഇന്ത്യയെ തകര്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എന്നാല്‍ ഈ ലോകകപ്പില്‍ ഒരു മത്സരം മാത്രം ജയിച്ച പാകിസ്താന്റെ ബാറ്റിങ് നിര ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.

രണ്ട് ടീമുകളുടെയും പ്രധാന കരുത്ത് ബൗളര്‍മാര്‍ തന്നെയാകും. ഇതിനിടെ ഇന്ത്യ പാക് മത്സരത്തിന് മുന്നോടിയായി ആരാധകര്‍ക്കിടയിലും വലിയ ആവേശം കൈവന്നിട്ടുണ്ട്. പരസ്യങ്ങളിലൂടെയും സോഷ്യല്‍ മീഡിയവഴിയും അവരത് അനുദിനം പ്രകടിപ്പിച്ച് കൊണ്ടേയിരിക്കുന്നു.