LiveTV

Live

Cricket

ഇംഗ്ലണ്ടിന് ‘പണി’ കിട്ടുമോ? ഭീഷണിയായി സൂപ്പര്‍താരങ്ങളുടെ പരിക്കുകള്‍ 

അഫ്ഗാനിസ്താനെതിരെയുള്ള ഇംഗ്ലണ്ടിന്റെ അടുത്ത മത്സരത്തില്‍ ഇരുവരും കളിച്ചേക്കില്ല.

ഇംഗ്ലണ്ടിന് ‘പണി’ കിട്ടുമോ? ഭീഷണിയായി സൂപ്പര്‍താരങ്ങളുടെ പരിക്കുകള്‍ 

ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളായ ഇംഗ്ലണ്ടിന് ഭീഷണിയായി പരിക്കുകള്‍. മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജേസണ്‍ റോയ്, നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലാണ് ഇരുവര്‍ക്കും പരിക്കേല്‍ക്കുന്നത്.

അഫ്ഗാനിസ്താനെതിരെയുള്ള ഇംഗ്ലണ്ടിന്റെ അടുത്ത മത്സരത്തില്‍ ഇരുവരും കളിച്ചേക്കില്ല. അതേസമയം അഫ്ഗാനിസ്താന്‍ കാര്യമായ ഭീഷണികള്‍ ഉയര്‍ത്താത്തതിനാല്‍ ഇവരുടെ പരിക്ക് ഇംഗ്ലണ്ടിന് ഭീഷണിയല്ലെങ്കിലും പരിക്ക് വഷളായാല്‍ ടീമിന്റെ മറ്റു മത്സരങ്ങളെയും ബാധിക്കും. ഇംഗ്ലണ്ടിന്റെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഏഴ് പോയിന്റുള്ള ന്യൂസിലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. പാകിസ്താനെതിരെയുള്ള മത്സരത്തിലാണ് ഇംഗ്ലണ്ട് തോറ്റത്.

ഇന്നലത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍റീസ് ഉയര്‍ത്തിയ 213 റണ്‍സിന്‍റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 101 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ടിന്‍റെ മിന്നുന്ന വിജയം. പുറത്താകാതെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച ജോ റൂട്ടിന്‍റെ (100*) സെഞ്ച്വറി പ്രകടനം വിജയം അനായാസമാക്കുകയായിരുന്നു