LiveTV

Live

Cricket

ഇന്ത്യ-പാക് ബ്ലോക്ബസ്റ്റര്‍ നാളെ; ഭീഷണിയായി മഴമേഘങ്ങള്‍

കോഹ്‍ലിയുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ഇന്ത്യ തോൽവി അറിയാതെയാണ് മുന്നേറുന്നത്.

ഇന്ത്യ-പാക് ബ്ലോക്ബസ്റ്റര്‍ നാളെ; ഭീഷണിയായി മഴമേഘങ്ങള്‍

ലോകകപ്പില്‍ നേര്‍ക്കുനേര്‍ പോരിനൊരുങ്ങി ഇന്ത്യ - പാക് ടീമുകള്‍. ഇതിനിടെ മത്സരത്തിന് മേൽ കരിനിഴൽ വീഴ്ത്തി മഴമേഘങ്ങളും കൂട്ടിനെത്തിയിട്ടുണ്ട്. ക്രിക്കറ്റിലെ ഏക്കാലത്തെയും ബദ്ധവെെരികൾ ഏറ്റുമുട്ടുന്ന മത്സരത്തിന് മ‍ഞ്ചസ്റ്റിലെ ഓൾഡ് ട്രാഡ്ഫോർഡാണ് വേദിയാകുന്നത്. ഞായറാഴ്ച്ച ഇന്ത്യൻ സമയം വെെകീട്ട് മൂന്നിനാണ് മത്സരം.

കോഹ്‍ലിയുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ഇന്ത്യ തോൽവി അറിയാതെയാണ് മുന്നേറുന്നത്. തോൽവിയോടെ തുടങ്ങിയ സർഫറാസിന്റെ പാക് പടയാകട്ടെ, കരുത്തരായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ ജയം കുറിച്ച് മത്സരത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മത്സരത്തിൽ എന്തും സംഭവിക്കാമെന്ന അവസ്ഥയിലിരിക്കെ തന്നെയാണ് ഈ ലോകകപ്പിന്റെ ശാപമായ മഴ രസംകൊല്ലിയായി മാനത്ത് വട്ടമിട്ട് നിൽക്കുന്നത്.

സീമിനെയും സ്വിങ്ങിനെയും അകമഴിഞ്ഞ് സഹായിക്കുന്ന ഓൾഡ് ട്രാഫോർഡ് ബാറ്റ്സ്മാൻമാരെയും നിരാശപ്പെടുത്തുന്നതല്ല. ഇന്ത്യയുടെ കാര്യത്തിൽ, മധ്യനിരക്ക് വലിയ റോളുള്ള മത്സരമായിരിക്കും പാകിസ്താനെതിരെ നാളെ നടക്കുന്നത്. പിച്ചിന്റെ സീമിങ് കണ്ടീഷനും, സ്പിന്നിനെതിരെയുള്ള പാക് കളിക്കാരുടെ മികച്ച റെക്കോർഡും ടീമിൽ നിന്നും ഒരു സ്പിന്നറെ വലിക്കാൻ കോഹ്‍ലിയെ പ്രേരിപ്പിച്ചേക്കും. ഇങ്ങനെ വന്നാൽ കുൽദീപ്, ചാഹൽ എന്നിവയിൽ ഒരാൾ മുഹമ്മദ് ഷമിക്ക് വഴിമാറേണ്ടി വരും.

ഇന്ത്യന്‍ സ്ക്വാഡ്: വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, രോഹിത് ശർമ, വിജയ് ശങ്കർ, എം.എസ് ധോണി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ദനേശ് കാർത്തിക്, രവീന്ദ്ര ജദേജ, ശിഖർ ധവാൻ.