LiveTV

Live

Cricket

സമ്പൂര്‍ണ്ണം, കങ്കാരുക്കളുടെ ലങ്കാ ദഹനം 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പതിയെ തുടങ്ങിയെങ്കിലും പൊടുന്നനെ നിലം പൊത്തുകയാണുണ്ടായത്.

സമ്പൂര്‍ണ്ണം, കങ്കാരുക്കളുടെ ലങ്കാ ദഹനം 

ലങ്കൻ ബാറ്റിങ് പടയെ നിഷ്പ്രഭമാക്കി ലോകകപ്പിൽ ആസ്ത്രേലിയ ജെെത്രയാത്ര തുടരുന്നു. ആവേശകരമായ മത്സരത്തിനൊടുവില്‍ ശ്രീലങ്കക്കെതിരെ 87 റൺസിനാണ് കങ്കാരു പട ജയിച്ചത്. ഓസീസ് ഉയർത്തിയ 335 റൺസ് പിന്തുടർന്ന ശ്രീലങ്ക, 247 റൺസ് എടുക്കുന്നതിനിടെ ഇടറി വീഴുകയായിരുന്നു. നാല് വിക്കറ്റ് എടുത്ത മിച്ചൽ സ്റ്റാർക്കാണ് ലങ്കൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ക്യാപ്റ്റൻ അരോൺ ഫിഞ്ചിന്റെ (153) നേതൃത്വത്തിൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു. സ്റ്റീവ് സ്മിത്തിന്റെയും (59 പന്തിൽ നിന്നും 73) മാക്സ്‍വെല്ലിന്റെയും (25 പന്തിൽ നിന്നും 46) മികച്ച പിന്തുണ കൂടി ചേർന്നതോടെ ഓസീസ് സ്കോർ മുന്നൂറ് കടന്നു. ഡേവിഡ് വാർണർ 26 റൺസെടുത്ത് പുറത്തായി. ശ്രീലങ്കക്കായി ധനഞ്ജയ ഡി സിൽവയും ഇസുരു ഉഡാനയും രണ്ട് വീതം വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പതിയെ തുടങ്ങിയെങ്കിലും പൊടുന്നനെ നിലം പൊത്തുകയാണുണ്ടായത്. നായകൻ ദിമുത് കരണരത്നെയും (97) കുസാൽ പെരേരയും (52) മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നടിഞ്ഞു. 205 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ നിന്നാണ് ശ്രീലങ്ക 247ന് തകര്‍ന്നടിഞ്ഞത്.

ഓസീസ് നിരയില്‍ നാല് വിക്കറ്റ് എടുത്ത സ്റ്റാർക്കിന് പുറമെ, റിച്ചാർഡ്സൺ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കമ്മിൻസ് രണ്ടും ബെഹ്റെൻഡൊർഫ് ഒരു വിക്കറ്റും എടുത്തു.