LiveTV

Live

Cricket

കരീബിയന്‍ പടയെ തകര്‍ത്ത് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡും ജോഫ്രാ ആര്‍ച്ചറും മൂന്ന് വിക്കറ്റും ജോ റൂട്ട് ഒരു വിക്കറ്റും നേടി

കരീബിയന്‍ പടയെ തകര്‍ത്ത് ഇംഗ്ലണ്ട്

ലോകകപ്പില്‍ തങ്ങളുടെ മൂന്നാം വിജയവും കൊയ്ത് ആതിഥേയര്‍. ഇതോടെ പോയിന്‍റ് പട്ടികയില്‍ ആസ്ട്രേലിയയെ പിന്‍തള്ളി രണ്ടാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിനായി. വെസ്റ്റ് ഇന്‍റീസ് ഉയര്‍ത്തിയ 213 റണ്‍സിന്‍റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 101 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ടിന്‍റെ മിന്നുന്ന വിജയം. പുറത്താകാതെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച ജോ റൂട്ടിന്‍റെ (100*) സെഞ്ച്വറി പ്രകടനം വിജയം അനായാസമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ നഷ്ടപ്പെട്ട രണ്ട് വിക്കറ്റുകളും നേടിയത് ഗബ്രിയേലാണ്. ലോകകപ്പില്‍ റൂട്ടിന്‍റെ രണ്ടാം സെഞ്ച്വറിയാണിത്. നിലവില്‍ ടൂര്‍ണ്ണമെന്‍റിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് ഈ ഇംഗ്ലീഷ് ഓപ്പണര്‍.

നേരത്തെ വെസ്റ്റ് ഇന്‍റീസ് 44.4 ഓവറില്‍ 212 റണ്‍സിന് പുറത്താവുകയായിരുന്നു. അര്‍ദ്ദ സെഞ്ച്വറി നേടിയ നിക്കോളാസ് പൂരന്‍റെ പ്രകടനം മാത്രമാണ് വിന്‍റീസിന് ആശ്വാസമേകിയത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡും ജോഫ്രാ ആര്‍ച്ചറും മൂന്ന് വിക്കറ്റും ജോ റൂട്ട് ഒരു വിക്കറ്റും നേടി. നാല് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു വിജയവും ഒരു നോ റിസല്‍റ്റും ഉള്‍പ്പെടെ മൂന്ന് പോയിന്‍റുമായി വെസ്റ്റ് ഇന്‍റീസ് ആറാം സ്ഥാനത്താണ്.