LiveTV

Live

Cricket

57 റണ്‍സ് അകലെ കോഹ്‍ലിയെ കാത്തിരിക്കുന്നത് വലിയ റെക്കോര്‍ഡ്

നിലവിൽ 221 ഇന്നിങ്സുകളിൽനിന്നായി കോഹ്‌ലിയുടെ പേരിൽ 10943 റൺസുണ്ട്

57 റണ്‍സ് അകലെ കോഹ്‍ലിയെ കാത്തിരിക്കുന്നത് വലിയ റെക്കോര്‍ഡ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഒരു വലിയ റെക്കോര്‍ഡിനരികിലാണ്. ഇതിനായി വിരാടിന് മുന്നിലുള്ളത് 57 റണ്‍സ് മാത്രമാണ്. ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് വിരാടിന്‍റെ തൊട്ടരുകില്‍.

ഏകദിനത്തിൽ അതിവേഗം 10000 റൺസ് നേടിയ കളിക്കാരനെന്ന റെക്കോർഡും കോഹ്‌ലിയുടെ പേരിലാണ്. നിലവിൽ 221 ഇന്നിങ്സുകളിൽനിന്നായി കോഹ്‌ലിയുടെ പേരിൽ 10943 റൺസുണ്ട്. 57 റൺസ് നേടാനായാല്‍ 11 വർഷങ്ങൾക്കുളളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും കോഹ്‌ലിയുടെ പേരിലാകും.

ഏകദിനത്തിൽ 11000 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ കളിക്കാരനാകും വിരാട് കോഹ്‌‌‌ലി. ലോകത്തെ ഏഴാമത്തെ കളിക്കാരനും. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവരാണ് 11000 റൺസ് നേടിയ മറ്റു രണ്ടു ഇന്ത്യൻ താരങ്ങൾ.