LiveTV

Live

Cricket

‘ലോകകപ്പ് ആര്‍ക്കായിരിക്കും?’ സുന്ദര്‍ പിച്ചൈ പറയുന്നതിങ്ങനെ...

ഗൂഗിൾ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുടെ ക്രിക്കറ്റ് പ്രേമം ഏവര്‍ക്കും സുപരിചിതമാണ്

‘ലോകകപ്പ് ആര്‍ക്കായിരിക്കും?’ സുന്ദര്‍ പിച്ചൈ പറയുന്നതിങ്ങനെ...

ഗൂഗിൾ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുടെ ക്രിക്കറ്റ് പ്രേമം ഏവര്‍ക്കും സുപരിചിതമാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റ് കളിച്ചിരുന്നതായും ക്രിക്കറ്റിനോട് പ്രത്യേക താത്പര്യം ഉണ്ടെന്നും പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

'ക്രിക്കറ്റ് ലോകകപ്പ്‌ ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാവണം, എന്നാല്‍ ആസ്ട്രേലിയ, ന്യൂസിലന്‍റ് ടീമുകളും വളരെ മികച്ചതാണ്. വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.' ലോകകപ്പ്‌ ആര് നേടുമെന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയായിരുന്നു ഇത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നല്ല പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എന്നാല്‍ ക്രിക്കറ്റില്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.