LiveTV

Live

Cricket

‘ലെറ്റ്സ് ക്രിക്കറ്റ് മച്ചാ’... ലോകകപ്പിന് ടെക്കികളുടെ സംഗീത ആല്‍ബം

‘ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ’ എന്ന് പേരിട്ടിരിക്കുന്ന ആൽബം തമിഴിലാണ് ചെയ്തിരിക്കുന്നത്. 1983 ലോകകപ്പ് ടീമിലെ ടോപ്പ് സ്‌കോറർ ആയ ക്രിസ് ശ്രീകാന്തിന്റെ ആശംസയോടെയാണ് ആൽബം ആരംഭിക്കുന്നത്.

‘ലെറ്റ്സ് ക്രിക്കറ്റ് മച്ചാ’... ലോകകപ്പിന് ടെക്കികളുടെ സംഗീത ആല്‍ബം

ലോകകപ്പ് ക്രിക്കറ്റ് ആവേശം കൊടുംമ്പിരികൊള്ളുമ്പോൾ അതിനോടൊപ്പം ചേരുകയാണ് ഒരു കൂട്ടം ടെക്കികൾ. ടീം ഇന്ത്യയ്ക്ക് വിജയാശംസകൾ നേർന്നു കൊണ്ട് സംഗീത ആൽബം തയ്യാറാക്കിയിരിക്കുകയാണ് ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ കൂട്ടായ്മയായ സംഗീത സഭ. ഗുഡ് വിൽ എന്റർടെയിൻമെന്റ്സ് റിലീസ് ചെയ്തിരിക്കുന്ന ആൽബം ഏതൊരു ക്രിക്കറ്റ് പ്രേമിയേയും ആവേശം കൊള്ളിക്കുന്നതാണ്.

'ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ' എന്ന് പേരിട്ടിരിക്കുന്ന ആൽബം തമിഴിലാണ് ചെയ്തിരിക്കുന്നത്. 1983 ലോകകപ്പ് ടീമിലെ ടോപ്പ് സ്‌കോറർ ആയ ക്രിസ് ശ്രീകാന്തിന്റെ ആശംസയോടെയാണ് ആൽബം ആരംഭിക്കുന്നത്. ഇൻഫോപാർക്കിലെ ടെക്കികളുടെ കൂട്ടായ്മയായ സംഗീത സഭയാണ് ഈ ആൽബത്തിന് പിന്നിൽ. ശ്രീരാജ് രവികുമാറാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

കലൈശെല്‍വി കെ.എസ്, കൃപ ബി, ശിവാനി എം.ആര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ വരികള്‍ പാടിയിരിക്കുന്നത് അനൂപ് ബി.എസ്, ദിനു ഗോപാല കൃഷ്ണന്‍, ഫാസില്‍ അബ്ദു, കാര്‍ത്തിക് കിരണ്‍, നവനീത് കൃഷ്ണന്‍, സന്തോഷ് മഹാദേവന്‍, സുബ്രഹ്മണ്യന്‍ കെ.വി, ശിവാനി എം.ആര്‍ എന്നിവരാണ്. മികച്ച ദൃശയവിരുന്നൊരുക്കിയാണ് 'ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ' പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്. ഒരു ദിവസം കൊണ്ടാണ് ആൽബം ഷൂട്ട് ചെയ്തത്.

ജോലിയുടെ അമിത ഭാരം കുറയ്ക്കാൻ ഒഴിവു സമയങ്ങളിൽ പാട്ടുകൾ പാടി ഒത്തുകൂടിയിരുന്ന ചെറുസംഘം പിന്നീട് 25 പേരടങ്ങുന്ന സംഗീത സഭയായി മാറുകയായിരുന്നു . ഈ സംഘത്തിന്റെ നാലാമത്തെ സംഗീത ആൽബമാണ് ലെറ്റ്സ് ക്രിക്കറ്റ് മച്ചാ.