LiveTV

Live

Cricket

മഴപേടിയില്‍ ഇന്ത്യ ന്യൂസിലാന്‍റ് മത്സരം

തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്

മഴപേടിയില്‍ ഇന്ത്യ ന്യൂസിലാന്‍റ് മത്സരം

ഇന്ത്യയുടെ മൂന്നാം മത്സരം മഴയുടെ ഭീഷണിയില്‍. മത്സരം നടക്കുന്ന ട്രെന്‍റ് ബ്രിഡ്ജില്‍ മഴ കനക്കുകയാണ്. മഴ മൂലം ലോകകപ്പിലെ നാലാം മത്സരവും ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയിലാണ് ക്രിക്കറ്റ് ആരാധകര്‍.

തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. എന്നാല്‍ ശിഖര്‍ ധവാന്റെ അഭാവം ടീമിന് തിരിച്ചടിയാകും. ധവാന് പകരം കെ.എല്‍ രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കളിച്ച മൂന്ന് മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ന്യൂസിലണ്ടിന്റെ വരവ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സഥാനത്താണ് കീവികള്‍.