LiveTV

Live

Cricket

ഇന്ത്യ ഇന്ന് കിവീസിനെതിരെ

ലോകകപ്പില്‍ ഇതു വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്റും.

ഇന്ത്യ ഇന്ന് കിവീസിനെതിരെ

ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്റാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതു വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്റും.

തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്‌ത്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം.

എന്നാല്‍ ശിഖര്‍ധവാന്റെ അഭാവം ടീമിന് തിരിച്ചടിയാകും. ധവാന് പകരം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

കളിച്ച മൂന്ന് മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ന്യൂസിലണ്ടിന്റെ വരവ്. മൂന്ന് കളികളിലും എതിര്‍ ടീമിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയ ബൌളിങ് നിര. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അവര്‍.

ടെന്റ്ബ്രിജില്‍ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. പ്രദേശത്ത് നാളെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.