LiveTV

Live

Cricket

ലോകകപ്പ്: ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു

ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന നാലാം മത്സരമാണിത്

ലോകകപ്പ്:  ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഏഴ് മണിക്ക് നടത്തിയ പിച്ച് പരിശോധനയിലും മത്സരം നടത്താനാവില്ലെന്ന് വ്യക്തമായതോടെയാണ് തീരുമാനം. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കുവച്ചു. ഇന്ത്യക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റും ന്യൂസിലന്ഡിന് നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റുമാണുള്ളത്. ന്യൂസിലന്‍റാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യ ഇതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായി. ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന നാലാം മത്സരമാണിത്.