LiveTV

Live

Cricket

ദേഷ്യത്തോടെ കളി കാണുന്ന ഈ പാകിസ്താന്‍ ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം; വീഡിയോ

പിന്നീട് ഐ.സി.സി അദ്ദേഹത്തെ കണ്ടെത്തുകയും എന്ത് കൊണ്ട് ഇത്ര രോഷാകുലനായി എന്നും അന്വേഷിച്ചു

ദേഷ്യത്തോടെ കളി കാണുന്ന ഈ പാകിസ്താന്‍ ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം; വീഡിയോ

ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനത്തിലൂടെ പാകിസ്താന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ടീമിന്‍റെ ഈ പ്രകടനത്തില്‍ സംതൃപ്തനല്ലാതെ ഗ്യാലറിയില്‍ നിന്നും ടീമിനെ ദേഷ്യത്തോടെയും വേദനയോടെയും നോക്കുന്ന ഒരു ആരാധകന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടെലിവിഷനില്‍ പതിഞ്ഞ ആരാധകന്‍റെ പ്രതികരണം ഐ.സി.സിയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഐ.സി.സിയുടെ ട്വീറ്റിന് ഇപ്പോള്‍ തന്നെ 13000 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

പിന്നീട് ഐ.സി.സി അദ്ദേഹത്തെ കണ്ടെത്തുകയും എന്ത് കൊണ്ട് ഇത്ര രോഷാകുലനായി എന്നും അന്വേഷിച്ചു. ലണ്ടനില്‍ താമസിക്കുന്ന പാകിസ്താന്‍ കാരനായ അദ്ദേഹം ഒരു ക്യാച്ച വിട്ടതിനാലാണ് രോഷാകുലനായതെന്നാണ് അറിയാന്‍ സാധിച്ച വിവരം