LiveTV

Live

Cricket

അഫ്ഗാന് ആശ്വാസമായി റാഷിദ് ഖാന്‍ തിരിച്ചുവരുന്നു

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തിലാണ് റാഷിദ് ഖാന്റെ തലയ്ക്ക് പരിക്കേറ്റത്. ഉടനെ വൈദ്യ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. 

അഫ്ഗാന് ആശ്വാസമായി റാഷിദ് ഖാന്‍ തിരിച്ചുവരുന്നു

തുടര്‍ തോല്‍വികളില്‍ ഉലയുന്ന അഫ്ഗാന്‍ ടീമിന് ആശ്വാസം നല്‍കുന്നതാണ് റാഷിദ് ഖാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തലയ്ക്ക് പരിക്കേറ്റ റാഷിദ് ഖാന്‍ ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് നായകന്‍ ‍പറഞ്ഞു. പരിക്ക് സാരമല്ലെന്നാണ് വിവരം.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തിലാണ് റാഷിദ് ഖാന്റെ തലയ്ക്ക് പരിക്കേറ്റത്. ഉടനെ വൈദ്യ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. ആ മത്സരത്തില്‍ കിവീസിനെതിരെ പന്തെറിയാനാകാതെ ഗ്യാലറിയില്‍ ഇരുന്ന് കളി കാണേണ്ടിവന്നു അദ്ദേഹത്തിന്. ഒടുവില്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. എന്നാല്‍ ഉടന്‍ കളിക്കാനാകില്ല. വിശ്രമം അനുവദിച്ചിട്ടുണ്ട്. താരം ഉടന്‍ മടങ്ങിവരുമെന്ന് അഫ്ഗാന്‍ നായകന്‍ ഗുലാബ്ദിന് നായിബ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളും അഫ്ഗാന്‍ തോറ്റിരുന്നു. കൂടാതെ പരിക്കിനെ തുടര്‍ന്ന് ഓപ്പണര്‍ മുഹമ്മദ് ഷഹ്സാദിനെ ഒഴിവാക്കുകയും ചെയ്തു. ഈ പ്രതിസന്ധികള്‍ക്കിടയില്‍ റാഷിദ് ഖാന്റെ സ്ഥിതി ആശാവഹമെന്ന റിപ്പോര്‍ട്ട് അഫ്ഗാന്‍ ക്യാന്പില്‍ പ്രതീക്ഷ ഉയര്‍‍ത്തുന്നുണ്ട്. ഈ മാസം 15 ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് അഫ്ഗാന്റെ അടുത്ത മത്സരം.