LiveTV

Live

Cricket

ബാറ്റുമായി പന്ത് ഇംഗ്ലണ്ടിലേക്ക്

കരുതല്‍ താരമായാണ് റിഷഭ് പന്തിനെ ബി.സി.സി.ഐ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്.

ബാറ്റുമായി പന്ത് ഇംഗ്ലണ്ടിലേക്ക്

ലോകകപ്പിനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്. ശിഖര്‍ ധവാന് പരിക്കേറ്റ സാഹചര്യത്തിലാണ് ബി.സി.സി.ഐ പന്തിനോട് ടീമിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പന്തിന് ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

കരുതല്‍ താരമായാണ് റിഷഭ് പന്തിനെ ബി.സി.സി.ഐ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. പന്ത് നാളെ ടീമിനൊപ്പം ചേരും. എന്നാല്‍ പന്തിന് 15 അംഗ ടീമില്‍ ഇടം ലഭിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പരിക്കേറ്റ ശിഖര്‍ ധവാന്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ടീം. ധവാനെ തിരിച്ച് അയക്കില്ലെന്ന് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു.

എന്തായാലും ന്യൂസിലാന്‍ഡ്, പാകിസ്താന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ ധവാന്‍ ഉണ്ടാകില്ല. ധവാന്റെ അഭാവം ടീം ഓര്‍ഡറില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ നാലാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത, കെ എല്‍ രാഹുല്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കും.

ഓസിസിനെതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്. ധവാന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നത്.