LiveTV

Live

Cricket

‘സിക്സറുകളുടെയും ഏകദിനങ്ങളുടെയും രാജാവ്...’  യുവിക്ക് അമൂലിന്‍റെ ആദരവ്

യുവിക്ക് ആദരവര്‍പ്പിച്ച് കൊണ്ട് അമൂല്‍ പുറത്ത് വിട്ട പരസ്യ കാര്‍ട്ടൂണിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യ ലഭിക്കുകയാണ്

‘സിക്സറുകളുടെയും ഏകദിനങ്ങളുടെയും രാജാവ്...’  യുവിക്ക് അമൂലിന്‍റെ ആദരവ്

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് വലിയ ആഘാതമാണ് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്ത് വച്ച യുവി 304 ഏകദിനങ്ങളും 40 ടെസ്റ്റും 58 ടി20യും കളിച്ചാണ് പടിയിറങ്ങുന്നത്. യുവിയുടെ വിരമിക്കല്‍ സോഷ്യല്‍ മീഡിയയിലും വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. തങ്ങളുടെ ക്രിയേറ്റീവായ ആശയങ്ങളാല്‍ എന്നും ശ്രദ്ധ നേടുന്ന പാല്‍ ഉത്പാദക കമ്പനിയായ അമൂലും ഇതിനോടൊപ്പം ചേരുകയാണ്.

സിക്സുകളുടെയും ഏകദിനങ്ങളുടെയും രാജാവ് ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് അവരുടെ പുതിയ പരസ്യം അമൂല്‍ പുറത്ത് വിട്ടിരിക്കുന്നത്.