LiveTV

Live

Cricket

ഇങ്ങനെയല്ല, നല്ലൊരു യാത്രയയപ്പ് നിങ്ങള്‍ അര്‍ഹിച്ചിരുന്നു: രോഹിത് ശര്‍മ്മ 

സമൂഹമാധ്യമങ്ങളില്‍ യുവരാജിന് ആശംസയര്‍പ്പിച്ചുള്ള ട്വീറ്റുകള്‍ പ്രവഹിക്കുകയാണ്.

ഇങ്ങനെയല്ല, നല്ലൊരു യാത്രയയപ്പ് നിങ്ങള്‍ അര്‍ഹിച്ചിരുന്നു: രോഹിത് ശര്‍മ്മ 

യുവരാജ് സിങിന് വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ യുവരാജിന് ആശംസയര്‍പ്പിച്ചുള്ള ട്വീറ്റുകള്‍ പ്രവഹിക്കുകയാണ്. യുവരാജിന് ആശംസയര്‍പ്പിച്ചുള്ള ട്വീറ്റുകളില്‍ ഏറെയും കാണുന്നത് ഇങ്ങനെയൊരു വിരമിക്കലല്ല യുവരാജ് അര്‍ഹിച്ചിരുന്നത് എന്നാണ്.

ഇപ്പോഴിതാ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും സമാന നിലപാട് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് രോഹിത് ഇക്കാര്യം പറയുന്നത്. മികച്ചൊരു യാത്രയപ്പ് നിങ്ങളര്‍ഹിച്ചിരുന്നു എന്നാണ് രോഹിത് ശര്‍മ്മ പറയുന്നത്. ആദ്യമായാണ് ഇന്ത്യന്‍ ടീമിലെ ഒരംഗം ഇങ്ങനെയൊരു നിലപാട് വ്യക്തമാക്കുന്നത്.

എനിക്ക് അവസാന മത്സരം കളിക്കണമെന്ന് ഞാന്‍ ബിസിസിഐയോട് പറഞ്ഞില്ല. യോഗ്യനാണെങ്കില്‍ ഗ്രൗണ്ടില്‍ തന്നെ അവസാനിപ്പിക്കാമായിരുന്നു. എനിക്കൊരു അവസാന മത്സരത്തിനായി ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെയല്ല ഞാന്‍ ക്രിക്കറ്റ് കളിച്ചത്. അതുകൊണ്ട് അന്ന് ഞാന്‍ പറഞ്ഞു, എനിക്കൊരു വിടവാങ്ങല്‍ മത്സരം വേണ്ട, യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ ഞാന്‍ മിണ്ടാതെ വീട്ടിലേക്ക് പോകാം. പക്ഷെ ഞാന്‍ ടെസ്റ്റ് പാസായി. പിന്നെ സംഭവിച്ചതൊന്നും എന്റെ തീരുമാനമായിരുന്നില്ല” വിടവാങ്ങല്‍ മത്സരവുമായി ബന്ധപ്പെട്ട് യുവി പറഞ്ഞാണ് ഇക്കാര്യം.

ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ ആദ്യ ലേലത്തില്‍ ആരും യുവരാജ് സിങിനെ എടുത്തിരുന്നില്ല. രണ്ടാം പ്രാവശ്യമാണ് യുവിയെ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുന്നത്.