LiveTV

Live

Cricket

കളിക്കാനനുവദിച്ചില്ലെങ്കില്‍ ക്രിക്കറ്റ് വിടും; അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഷഹ്‌സാദ് 

കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ പിന്നീടുള്ള മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ പുറത്തിരുത്തിയിരുന്നു.

കളിക്കാനനുവദിച്ചില്ലെങ്കില്‍ ക്രിക്കറ്റ് വിടും; അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഷഹ്‌സാദ് 

ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനനുവദിച്ചില്ലെങ്കില്‍ ക്രിക്കറ്റ് തന്നെ മതിയാക്കുമെന്ന ഭീഷണിയുമായി അഫ്ഗാനിസ്താന്‍ ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദ്. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട്(എ.സി.ബി)ആണ് ഷെഹ്‌സാദിന്റെ ഭീഷണി. അഫ്ഗാനിസ്താന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഷെഹ്‌സാദ് കളിച്ചിരുന്നെങ്കിലും താരത്തിന് പരിക്കേറ്റത് തിരിച്ചടിയായി.

കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ പിന്നീടുള്ള മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ പുറത്തിരുത്തിയിരുന്നു. പരിക്ക് സുഖമാവാതെ കളിപ്പിക്കാനാവില്ലെന്നായിരുന്നു അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഇതാണ് ഷെഹ്‌സാദിനെ പ്രകോപിപ്പിച്ചത്. അവരെന്ന കളിക്കാനനുവദിച്ചില്ലെങ്കില്‍ ഞാന്‍ ക്രിക്കറ്റ് മതിയാക്കും, എനിക്ക് കളിക്കാനാവില്ലെന്ന് തോന്നുന്നില്ല, രണ്ട് ദിവസത്തെ വിശ്രമം മതിയെന്നും ഷെഹ്‌സാദ് പറയുന്നു.

2015 ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്തും എന്നെ തഴഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. അഫ്ഗാനിസ്താനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് ഷെഹ്‌സാദ്. അതേസമയം കായികക്ഷമത വീണ്ടെടുത്താലാണ് കളിക്കാനനുവദിക്കുക എന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്.