LiveTV

Live

Cricket

ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത് 

ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു.

ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത് 

ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് താരത്തിന്‍റെ വിരലിനാണ് കൊണ്ടത്. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.

ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയായേക്കും. ഓപ്പണിങില്‍ രോഹിത്-ധവാന്‍ സഖ്യം ഇന്ത്യക്കായി മികച്ച പ്രക്ടനമാണ് കാഴ്ചവെക്കുന്നത്. ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍‌ സെഞ്ച്വറി നേടുകയും ചെയ്തു.

ധവാന്‍റെ പകരക്കാരനായി ആര് എത്തുമെന്നതാണ് ചോദ്യം. ലോകേഷ് രാഹുല്‍ ഓപ്പണറായി എത്തിയാല്‍ താരം ഇറങ്ങുന്ന നാലാം സ്ഥാനത്ത് ആര് എന്നതും ചോദ്യമാണ്. ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യക്കായിരുന്നു വിജയം.