LiveTV

Live

Cricket

ധവാന്‍ എന്ന വന്‍മരം വീണു; പകരം ഇനിയാര് ?

വിരലിനേറ്റ പരിക്കിനെ തുടർന്ന് മൂന്നാഴ്ച്ച കളത്തിലിറങ്ങാൻ ധവാന് സാധിക്കില്ല

ധവാന്‍ എന്ന വന്‍മരം വീണു; പകരം ഇനിയാര് ?

ലോകകപ്പിൽ മിന്നുന്ന തുടക്കം കാഴ്ച്ച വെച്ച ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഓപ്പണർ ശിഖർ ധവാന്റെ ടീമിൽ നിന്നുള്ള പിന്മാറ്റം. ആസ്ത്രേലിയക്കെതിരായ മത്സരത്തിലെ വിജയ ശിൽപ്പിയായിരുന്നു ധവാൻ. നിർണായക ഘട്ടത്തിൽ ധവാന് പകരക്കാരനാര് എന്നതാണ് ടീമിനെ കുഴക്കുന്ന ചോദ്യം.

ധവാന്‍ എന്ന വന്‍മരം വീണു; പകരം ഇനിയാര് ?

വിരലിനേറ്റ പരിക്കിനെ തുടർന്ന് മൂന്നാഴ്ച്ച കളത്തിലിറങ്ങാൻ ധവാന് സാധിക്കില്ല. ബാറ്റിങ്ങിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് ആസ്ത്രേലിയക്കെതിരായി ഫീൽഡിങ്ങിനിറങ്ങാൻ ധവാന് കഴിഞ്ഞിരുന്നില്ല. താരത്തിന്റെ വിടവ് നികത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. നാല് താരങ്ങൾക്കാണ് ഇതിന് സാധ്യത കൽപ്പിക്കപ്പെടുന്നത്.

ധവാന്‍ എന്ന വന്‍മരം വീണു; പകരം ഇനിയാര് ?

വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, പൃഥ്വി ഷാ, അമ്പാട്ടി റായിഡു, അജിൻക്യ രഹാനെ എന്നിവരിൽ ഒരാൾ ധവാന് പകരക്കാരനായേക്കും. ടെസ്റ്റ് ക്രിക്കറ്റിൽ നല്ല റെക്കോർഡുള്ള പന്തിന് പക്ഷേ വേണ്ടത്ര ഏകദിനങ്ങളി‍ൽ ഭാഗമാകാൻ സാധിച്ചിട്ടില്ല. എന്നാൽ ടീം പ്രഖ്യാപനത്തിന് ശേഷം ഐ.പി.എല്ലിൽ ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്ന പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. കൂട്ടത്തിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്നതും പന്തിന് തന്നെയാണ്.

ധവാന്‍ എന്ന വന്‍മരം വീണു; പകരം ഇനിയാര് ?

ബാറ്റിങ് ടെക്നിക്കിൽ സാക്ഷാൽ സച്ചിന്റെയും ഗാംഗുലിയുടെയും വരെ കയ്യടി നേടിയ താരമാണ് പൃഥ്വി ഷാ. സെലക്ടർമാരും നായകൻ കോഹ്‍ലിയും ഷായെ ടീമിലെടുക്കാൻ തീരുമാനിച്ചാലും അതിൽ അത്ഭുതപ്പെടാനില്ല. എന്നാല്‍ ഏകദിനത്തിലെ പരിചയക്കുറവ് ഷാക്കും വിലങ്ങ് തടിയായുണ്ട്. അമ്പാട്ടി റായിഡുവിനും അജിൻക്യ രഹാനെക്കും സാധ്യത കൽപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്.

ധവാന്‍ എന്ന വന്‍മരം വീണു; പകരം ഇനിയാര് ?

ടീം ഇന്ത്യയെ ഏറെ കുഴക്കിയ നാലാം നമ്പറിലേക്ക് പരിഗണിച്ചിരുന്ന താരമായിരുന്നു റായിഡു. ധവാന് പകരം ഓപ്പണറായി രാഹുൽ ബാറ്റെടുത്താൽ, ആ സ്ഥാനത്തേക്ക് അമ്പാട്ടി റായിഡുവിന് വിളി വന്നേക്കാം. ധവാന്റെ പകരക്കാരനെ ബി.സി.സി.ഐ ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്.