LiveTV

Live

Cricket

പ്രസ് കോണ്‍ഫറന്‍സ് വിളിച്ച് യുവരാജ്; വിരമിക്കലിന് സാധ്യതയോ?

ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയ ഫോം തുടരാന്‍ യുവിക്കായില്ല

പ്രസ് കോണ്‍ഫറന്‍സ് വിളിച്ച് യുവരാജ്; വിരമിക്കലിന് സാധ്യതയോ?

ഇന്ത്യയുടെ മുതിര്‍ന്ന താരം യുവരാജ് സിങ് ഇന്ന് വൈകുന്നേരം മുംബൈയില്‍ പ്രസ് കോണ്‍ഫറന്‍സ് വിളിച്ചു. പെട്ടന്നുള്ള ഈ പ്രസ് കോണ്‍ഫറന്‍സ് കുറച്ച് കാലമായി പരക്കുന്ന യുവിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു.

ഐ.സി.സി അംഗീകരിച്ചിട്ടുള്ള ടി20 ലീഗുകളിലേക്ക് ശ്രദ്ധ ചെലുത്താനാണ് യുവിയുടെ തീരുമാനമെന്നും അതിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് സാധ്യതയെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നുപോലും അദ്ദേഹം വിരമിച്ചേക്കാമെന്ന സൂചനയാണ് ബി.സി.സി.ഐ തരുന്നത്. കാനഡയിലെ ജി-ടി20, ഐയര്‍ലാന്‍റിലെ യൂറോ ടി20 ലീഗ് തുടങ്ങി നിരവധി ലീഗുകളില്‍ നിന്നും അദ്ദേഹത്തിന് ക്ഷണം വന്നിട്ടുമുണ്ട്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവര്‍ ക്രിക്കറ്ററായ യുവരാജ് സിങ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയ ഫോം തുടരാന്‍ യുവിക്കായില്ല. 2012ലാണ് കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. 2017ലാണ് അദ്ദേഹം ഏകദിനങ്ങളും കളിച്ചിട്ടില്ല.