LiveTV

Live

Cricket

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

ഹ്യൂമന്‍സ് ഓഫ് ബോംബെയുമായി യുവരാജ് സിങ് പങ്കുവെച്ച ഓര്‍മ്മകള്‍

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുന്ന താരമാണ് യുവരാജ് സിങ്. രണ്ടായിരമാണ്ട് മുതൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി, പല വിജയങ്ങളിലും നിർണായക പങ്ക് വഹിച്ചു യുവി. ഫീൽഡിലെ അദ്ദേഹത്തിന്റെ പോരാട്ടം, കളിക്കളത്തിന് പുറത്ത് ജീവിതത്തിൽ ക്യാൻസറിനെ തോൽപ്പിച്ചത്... എല്ലാം തന്നെ ലോകത്തിന് പ്രചോദനം നൽകുന്നതാണ്. 2011 ക്രിക്കറ്റ് ലോകകപ്പിലെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്ന താരത്തെ ഇന്ത്യ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. ഹ്യൂമന്‍സ് ഓഫ് ബോംബെയുമായി യുവി പങ്കുവെച്ച ചില ഓര്‍മ്മകള്‍:

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

എന്റെ കുട്ടിക്കാലം അധികവും ചെലവഴിച്ചത് വീടിന് പുറത്തായിരുന്നു. ഒന്നുകിൽ ക്രിക്കറ്റ് കളിക്കും. അല്ലങ്കിൽ ഫുട്ബോൾ, അതല്ലെങ്കിൽ ടെന്നീസോ സ്കേറ്റിംഗോ കളിക്കും. പഠിക്കുന്ന കാര്യത്തില്‍ ഞാൻ ഒട്ടും മിടുക്കനായിരുന്നില്ല. സ്കൂൾ വിടുന്ന ബെൽ കേട്ടാൽ ഉടനെ ഞാൻ കളിക്കളത്തിലേക്കാണ് ഓടുക. രാത്രി ഭക്ഷണത്തിനേ പിന്നെ തിരിച്ച് വീട്ടിലെത്തൂ.

ഒരു ഏപ്രിൽ ദിവസം ഭാജിയും (ഹർഭജൻ സിങ്) ഞാനും ക്യപാറ്റന്‍ ഗാഗുലിയെ പറ്റിക്കാൻ പദ്ധതിയിട്ടു

ഞാനൊരു ക്രിക്കറ്റ് കളിക്കാരനായതിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. എനിക്ക് പത്ത് വയസ്സുള്ളപ്പോൾ, എനിക്ക് ആദ്യമായി സ്വർണ്ണ മെഡൽ കിട്ടിയത് സ്കേറ്റിംഗിലായിരുന്നു. മെഡൽ ലഭിച്ച അന്ന് അച്ഛൻ എന്നെ അടുത്ത് വിളിച്ച് പറഞ്ഞു: ‘എനിക്കറിയാം നിനക്ക് പഠിക്കാൻ താത്പര്യമില്ലെന്ന്. സ്പോർട്സാണ് നിനക്ക് ഇഷ്ടമെങ്കിൽ, ഭാവിയില്‍ നിന്നെ എവിടെയെങ്കിലും കൊണ്ട് എത്തിക്കാന്‍ കഴിവുള്ള ക്രിക്കറ്റ് കളിക്കാൻ നോക്ക്.’ അങ്ങനെ ഞാൻ ക്രിക്കറ്റ് കളിക്കാരനായി.

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

പക്ഷെ, ഈ ലക്ഷ്യത്തിലേക്കുള്ള വഴി ഒരിക്കലും അത്ര എളുപ്പമായിരുന്നില്ല. ഹരിയാനയുടെ അണ്ടർ 14 ടീമിൽ എനിക്ക് സെലക്ഷൻ കിട്ടിയില്ല. എന്നാൽ, ഞാൻ ഉള്ളിൽ കൊണ്ടു നടന്നിരുന്ന, ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന എന്റെ ലക്ഷ്യത്തിന് വേണ്ടി എന്ത് തന്നെ സമർപ്പിക്കാനും ഞാൻ സന്നദ്ധനായിരുന്നു.

ആദ്യത്തെ കുറച്ച് മാസങ്ങളിൽ, പുറത്തേക്ക് തുപ്പി കളഞ്ഞ ചോരയോ എന്റെ നശിച്ച് കൊണ്ടിരിക്കുന്ന സ്റ്റാമിനയെ കുറിച്ചോ ഞാൻ ശ്രദ്ധ കൊടുത്തിരുന്നില്ല

എന്റെ ആദ്യത്തെ ശരിക്കുമുള്ള ‘തൊഴിൽ’ എന്നത് എയർ ഇന്ത്യയുടെ കോർപ്പറേറ്റ് ടീമിന് വേണ്ടി കളിക്കലായിരുന്നു. ഒരു മാസത്തെ സ്റ്റെെപെൻഡായി അന്ന് ലഭിച്ചത് 500 രൂപയാണ്. അണ്ടർ 19 വേൾഡ് കപ്പായിരുന്നു ജീവിതത്തിലെ വഴിത്തിരിവായത്. മുമ്പത്തേക്കാൾ നന്നായി പെർഫോം ചെയ്യാൻ അന്ന് എനിക്ക് സാധിച്ചു. ഇതിഹാസങ്ങളായിരുന്ന സച്ചിനെയും ഗാംഗുലിയെയും ടെലിവിഷൻ സ്ക്രീനിൽ മാത്രം കണ്ടിരുന്ന ഞാന്‍, അവരോടൊപ്പം കളിക്കുന്നതിനെ കുറിച്ച് സ്വപ്നം കണ്ടിരുന്ന കാലത്തെ കുറിച്ച് ഞാൻ ഇപ്പോഴും ഓർക്കുന്നു.

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

അങ്ങനെ, 2000ത്തിൽ ഈ പ്രതിഭകൾക്കൊപ്പം എൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. ആ അനുഭവം എനിക്ക് പറഞ്ഞറിയിക്കാൻ ഇപ്പോഴും കഴിയില്ല. ചണ്ഡീഗഡിൽ നിന്നുള്ള ഒരു കൊച്ചു പയ്യൻ, പാടത്ത് കളിച്ചു കൊണ്ടിരിക്കുന്ന, ജനൽ ചില്ലുകൾ പൊട്ടിക്കുന്ന യുവരാജ് എന്ന ഞാൻ, എനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു. അതാ എന്റെ ഹീറോകൾ. സച്ചിൻ, ഗാംഗുലി, കുംബ്ലെ എല്ലാവരും എന്റെ കൂടെ ഫീൽഡിൽ. ഇന്ത്യൻ ടീം എന്റെ കുടുംബമായി മാറാൻ അധികം കാലമെടുത്തില്ല. എല്ലായിടത്തും ഒരു കുസൃതിക്കാരനായ എനിക്ക് ഇന്ത്യൻ ഡ്രസിംഗ് റൂമും വ്യത്യസ്തമായിരുന്നില്ല.

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

ഒരു ഏപ്രിൽ ദിവസം ഭാജിയും (ഹർഭജൻ സിങ്) ഞാനും ക്യാപ്റ്റന്‍ ഗാഗുലിയെ പറ്റിക്കാൻ പദ്ധതിയിട്ടു. ഇന്ത്യയുടെ ഒരു മത്സരത്തിന് മുമ്പ് ‘ടെെംസ് ഓഫ് ഇന്ത്യ’യുടെ ആദ്യ പേജ് ഞങ്ങൾ ഇരുവരും പുറത്ത് പോയി റീപ്രിന്റ്‍ ചെയ്ത് ഗാംഗുലിക്ക് നൽകുകയുണ്ടായി. അതിൽ നിറയെ ഇന്ത്യൻ ടീമിനെ കുറിച്ച് ഗാംഗുലി മോശമായി പറഞ്ഞെന്ന തരത്തിലുള്ള വാർത്തയായിരുന്നു ഉണ്ടായിരുന്നത്.

ശരിയാണ്, ധാരാളം താഴ്ച്ചകളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്

പത്രം ഗാംഗുലിക്ക് നൽകിയ ഞങ്ങൾ, ഈ വാർത്തയിൽ ദുഃഖിതരാണെന്നും പറഞ്ഞു. എന്നാൽ പത്രം കണ്ട ക്യാപ്റ്റൻ ജ്വലിക്കുന്ന കണ്ണുകളോടെ പറഞ്ഞത്, ഈ വാർത്തയിലുള്ളത് പോലെ എന്തെങ്കിലും താൻ പറഞ്ഞെങ്കിൽ നായകസ്ഥാനത്ത് നിന്ന് വിരമിക്കാൻ ഒരുക്കമാണെന്നായിരുന്നു. ഒടുവിൽ രാഹുൽ ദ്രാവിഡ് വന്ന് കാര്യം പറഞ്ഞപ്പോഴായിരുന്നു അത് ഏപ്രിൽ ഫൂൾ ആണെന്ന് ദാദാക്ക് മനസ്സിലായത്. എന്നാൽ, കളി അവിടം കൊണ്ടും തീർന്നില്ല. ഇത് കേട്ട് കൂടുതൽ ക്ഷുഭിതനായ ഗാംഗുലി ബാറ്റുമെടുത്ത് ഫീൽഡ് മൊത്തം ഞങ്ങൾ രണ്ട് പേര്‍ക്കും പിറകെ ഓടി.

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

ഈ യാത്ര വളരെ മനോഹരമായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഒരോവറിലെ ആറ് സിക്സറുകളാവട്ടെ, 2011ലെ ലോകകപ്പ് ജയിച്ചതാകട്ടെ... രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ അപൂർവം ചിലർക്ക് മാത്രം ലഭിക്കുന്ന മഹാഭാഗ്യങ്ങളായിരുന്നു ഇവയൊക്കെയും. എനിക്കും ആ ഭാഗ്യം ലഭിച്ചു.

ഒരിക്കൽ ഞാൻ ഉറച്ച് വിശ്വസിക്കുക തന്നെ ചെയ്തു, ഈ അർബുദത്തെ ഞാൻ അതിജയിക്കുക തന്നെ ചെയ്യുമെന്ന്.

ശരിയാണ്, ധാരാളം താഴ്ച്ചകളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അല്ലങ്കിൽ തന്നെ ഒരു രാജ്യത്തെ 120 കോടി ജനങ്ങൾ, നാം എപ്പോഴും ജയിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ, അവരുടെ പ്രതീക്ഷ എല്ലായിപ്പോഴും പാലിക്കാൻ നമുക്ക് ആയിക്കൊള്ളണമെന്നില്ലല്ലോ. അതിനുമപ്പുറം, നാം അതിയായി ഇഷ്ടപ്പെടുന്ന ഒരു കാര്യത്തിൽ നിന്നും വിട്ട് നിൽക്കേണ്ടി വരുന്നത് - ക്യാൻസർ ബാധിതനായി ക്രിക്കറ്റിൽ നിന്നും വിട്ട് നിന്നത് - ഏറെ വേദന നൽകിയ കാര്യമായിരുന്നു. അര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തിൽ ഞാനത് കാര്യമായി എടുത്തിരുന്നില്ല. ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് ഏറ്റവും പ്രധാനമായി ഞാൻ കണ്ടു. ആദ്യത്തെ കുറച്ച് മാസങ്ങളിൽ പുറത്തേക്ക് തുപ്പി കളഞ്ഞ ചോരയോ, എന്റെ നശിച്ച് കൊണ്ടിരിക്കുന്ന സ്റ്റാമിനയെ കുറിച്ചോ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

ഒരിക്കൽ ഞാൻ ഉറച്ച് വിശ്വസിക്കുക തന്നെ ചെയ്തു, ഈ അർബുദത്തെ ഞാൻ അതിജയിക്കുക തന്നെ ചെയ്യുമെന്ന്. ജീവിതം നിങ്ങളെ താഴെയിടുമ്പോഴും, തിരിച്ച് ഉയർന്ന് വരാൻ നിങ്ങൾക്ക് ഒരു ചോയ്സ് ഉണ്ടായിരിക്കും. ഞാൻ എണീറ്റ് നിൽക്കാൻ തന്നെ തീരുമാനിച്ചു. എന്റെ ചികിത്സയുടെ മൂന്ന് മാസത്തിന് ശേഷം ഞാൻ തിരിച്ചു വന്നു, കാരണം ക്രിക്കറ്റ് കളിക്കാതെ കഴിച്ച് കൂട്ടാൻ എനിക്കാവില്ലായിരുന്നു.

അർബുദത്തിന് എതിരെയുള്ള പോരാട്ടം കൂടുതൽ കരുത്തുറ്റതാക്കാനാണ് ആഗ്രഹിക്കുന്നത്

അർബുദത്തെ ഞാൻ നേരിട്ട രീതി, എനിക്ക് അത് ബാധിച്ച ശേഷമാണ് ‘YouWeCan’ എന്ന ഫൗണ്ടേഷന് തുടക്കം കുറിക്കാൻ ഞാൻ തീരുമാനിക്കുന്നത്. ഈ ആവശ്യാർഥം കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദെെവം എല്ലാം എനിക്ക് ആവശ്യത്തിന് നൽകി. ഇനി ബാക്കിയുള്ളത്, എല്ലാം ദെെവത്തിന് തിരിച്ചു നൽകുക എന്നുള്ള കടമയാണ്. ‘YWCFashion’ എന്ന പുതിയ മേഖലയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. അർബുദത്തിന് എതിരെയുള്ള പോരാട്ടം കൂടുതൽ കരുത്തുറ്റതാക്കാനാണ് ആഗ്രഹിക്കുന്നത്.

‘അന്ന് ചോര തുപ്പി കളഞ്ഞതൊന്നും കാര്യമാക്കിയില്ല, എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു’

ദരിദ്രരായ 25 വിദ്യാർഥികളുടെ പൂർണ്ണ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നുണ്ട്. ആ കുട്ടികൾ എന്നെ കാണുവാനായി വരുന്ന നേരം അവരവരുടെ ജീവിതാഭിലാഷങ്ങൾ എന്നോട് പറയും. അന്നേരം ഞാൻ മനസ്സിലാക്കുന്ന കാര്യം എന്തെന്നുവെച്ചാൽ, ഒരിക്കൽ എൻ്റെ ജീവിതത്തിൽ ഞാൻ നടത്തിയ ആ തിരിച്ച് വരവാണ് ഇവരെല്ലാവർക്കും നൽകേണ്ടത് എന്നാണ്.

വിവര്‍ത്തനം: സുഹെെല്‍ എടക്കര