LiveTV

Live

Cricket

ധോണിയുടെ സിക്സര്‍ കണ്ട് അന്തം വിട്ട് വിരാട് കോഹ്‍ലി; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

14 പന്തുകളില്‍ നിന്നും മുന്ന് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്ത് ധോണി പുറത്ത് പോവുകയായിരുന്നു

ധോണിയുടെ സിക്സര്‍ കണ്ട് അന്തം വിട്ട് വിരാട് കോഹ്‍ലി; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഇന്ത്യ ആസ്ട്രേലിയ മത്സരത്തില്‍ ഓസീസ് നിരയിലെ പ്രധാന പേസ് ബൌളറായ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് ഒരു ക്ലാസിക് ഷോട്ടിലൂടെ അനായാസം അതിര്‍ത്തി കടത്തി ധോണി കാണികള്‍ക്ക് ആവേശമായി. കാണികള്‍ക്ക് മാത്രമല്ല, നോണ്‍സ്ട്രൈക്കര്‍ പൊസിഷനില്‍ നില്‍ക്കുന്ന വിരാട് കോഹ്‍ലിയും ഒരു നിമിഷം അത് കണ്ട് അമ്പരന്ന് പോയി. അത് അത്ഭുതം കലര്‍ന്ന ഒരു ചിരിയില്‍ നിന്നും പുഞ്ചിരിയിലേക്ക് കടന്നപ്പോള്‍ മികച്ച ഒരു നിമിഷമായി അത് മാറി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

14 പന്തുകളില്‍ നിന്നും മുന്ന് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്ത് ധോണി പുറത്ത് പോവുകയായിരുന്നു. ക്രീസിലേക്ക് ബാറ്റുമേന്തി വന്ന ഓരോ ബാറ്റ്സ്മാനും മികച്ച രീതിയില്‍ കളിച്ചതോടെയാണ് ഇന്ത്യക്ക് വലിയൊരു ടോട്ടല്‍ കെട്ടിപടുക്കാന്‍ സാധിച്ചത്.