LiveTV

Live

Cricket

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സ്മിത്ത് തന്നെയാണ് ഒന്നാമനെന്ന് ആരോണ്‍ ഫിഞ്ച് 

ലോകത്തിലെ ഏറ്റവും മികച്ച താരം തന്റെ ഗെയിം പ്ലാനില്‍ ഉറച്ച് നിന്ന് ഇത്രയും നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുന്നു എന്നത് ടീമിലെ മറ്റ് താരങ്ങള്‍ക്കും പാഠമാണ്, ആരോണ്‍ ഫിഞ്ച് പറഞ്ഞു.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സ്മിത്ത് തന്നെയാണ് ഒന്നാമനെന്ന് ആരോണ്‍ ഫിഞ്ച് 

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമന്‍ സഹതാരവും മുന്‍ നായകനുമായ സ്റ്റീവ് സ്റ്റീമത്താണെന്ന് ആസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുമ്പാണ് ആസ്ട്രേലിയന്‍ നായകന്റെ പ്രതികരണം.

ലോകോത്തര താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ടീമില്‍ ആ സമയം ഉണ്ടായിരുന്ന താരങ്ങള്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്നത് നിര്‍ഭാഗ്യമാണ്. എന്നാല്‍ സ്റ്റീവ് സ്മിത്ത് ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം തന്റെ ഗെയിം പ്ലാനില്‍ ഉറച്ച് നിന്ന് ഇത്രയും നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുന്നു എന്നത് ടീമിലെ മറ്റ് താരങ്ങള്‍ക്കും പാഠമാണ്, ആരോണ്‍ ഫിഞ്ച് പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് ടീമില്‍ നിന്ന് പുറത്തായിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ടീമിലെത്തിയ സ്മിത്ത് മികച്ച ഫോമിലാണ്. വെസ്റ്റ്ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരം ഇന്ത്യക്കെതിരായ മത്സരത്തിലും മികവ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നിന് ഓവലിലാണ് ഇന്ത്യയും ആസ്ട്രേലിയയും തമ്മിലെ മത്സരം.