LiveTV

Live

Cricket

ശിഖര്‍ ധവാന് സെഞ്ച്വറി

രോഹിത് 67 പന്തുകളില്‍ നിന്നും 57 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു

ശിഖര്‍ ധവാന് സെഞ്ച്വറി

ആസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ശിഖര്‍ ധവാന് സെഞ്ച്വറി. ധവാന്‍റെ പതിനേഴാമത് സെഞ്ച്വറിയാണിത്. 95 പന്തുകളില്‍ നിന്നും 13 ബൌണ്ടറികള്‍ നേടിയാണ് ശിഖര്‍ 100 എന്ന മാജിക് നമ്പറിലെത്തിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ സ്റ്റോയിണിസിന്‍റെ പന്ത് കൈയില്‍ തട്ടി അസ്വസ്ഥത നേരിട്ടെങ്കിലും പിന്‍മാറാതെ ധവാന്‍ ബാറ്റ് വീശി. വിക്കറ്റ് വലിച്ചെറിയാതെ ബാറ്റ് ചെയ്ത അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ഓപ്പണിങ്ങ് പെയറായ രോഹിത് ശര്‍മ്മ നല്‍കിയത്. രോഹിത് 67 പന്തുകളില്‍ നിന്നും 57 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കൌട്ടര്‍നൈലിനായിരുന്നു വിക്കറ്റ്. ധവാന്‍റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ മികച്ച നിലയിലാണ് ടീം ഇന്ത്യ.