LiveTV

Live

Cricket

ഇതെന്തൊരു പന്ത്? ബെയില്‍സ് തെറിപ്പിച്ച പന്ത് ബൗണ്ടറിക്കപ്പുറം

ബംഗ്ലാദേശി ബാറ്റ്‌സ്മാന്‍ സൗമ്യ സര്‍ക്കാറിന്റെ ബെയില്‍സ് ഇളക്കിപ്പോയ പന്ത് വീണത് ബൗണ്ടറി ലൈനിനറപ്പുറം.

ഇതെന്തൊരു പന്ത്? ബെയില്‍സ് തെറിപ്പിച്ച പന്ത് ബൗണ്ടറിക്കപ്പുറം

ഇന്നലെ ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരത്തില്‍ ശ്രദ്ധേയമായത് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറിന്റൊയൊരു പന്ത്. ബംഗ്ലാദേശി ബാറ്റ്‌സ്മാന്‍ സൗമ്യ സര്‍ക്കാറിന്റെ ബെയില്‍സ് ഇളക്കിപ്പോയ പന്ത് വീണത് ബൗണ്ടറി ലൈനിനറപ്പുറം. മത്സരത്തിലെ നാലാം ഓവറിലാണ് സംഭവം. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ ആര്‍ച്ചര്‍ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നേടുകയായിരുന്നു. 143 കിലോമീറ്റര്‍ വേഗത്തില്‍ വന്ന പന്തിന് മുന്നില്‍ ബംഗ്ലാ ഓപ്പണര്‍ സൗമ്യ സര്‍ക്കാറിനൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വിക്കറ്റിന്റെ ബെയില്‍സില്‍ തട്ടിയ പന്ത് ഗ്രൗണ്ടില്‍ പിച്ച് പോലും ചെയ്യാതെ ഉയര്‍ന്നുപൊന്തി ബൗണ്ടറി ലൈനിനപ്പുറത്ത് വീണു. രണ്ട് റണ്‍സെടുത്ത സര്‍ക്കാര്‍ പുറത്തും.