LiveTV

Live

Cricket

ധവാനും രോഹിത്തിനും മുന്നില്‍ ഇനി ആ ഇതിഹാസങ്ങളുടെ റെക്കോര്‍ഡ് മാത്രം 

16 തവണയാണ് ഇരുവരും 100+ ഓപ്പണിങ്ങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്

ധവാനും രോഹിത്തിനും മുന്നില്‍ ഇനി ആ ഇതിഹാസങ്ങളുടെ റെക്കോര്‍ഡ് മാത്രം 

ലോകകപ്പ് ക്രിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യയുടെ രോഹിത് ശര്‍മ്മ - ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. ഓപ്പണിങ്ങ് വിക്കറ്റില്‍ 100 റണ്‍സിന് മുകളില്‍ ഏറ്റവും കൂടുതല്‍ തവണ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയവരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ധവാന്‍ കൂട്ടുകെട്ട്. 16 തവണയാണ് ഇരുവരും 100+ ഓപ്പണിങ്ങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ആസ്ട്രേലിയയുടെ ഹെയ്ഡന്‍ ഗില്‍ക്രിസ്റ്റ് ജോഡിയും 16 തവണയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ പട്ടികയില്‍ ഹെയ്ഡന്‍ - ഗ്രില്‍ക്രിസ്റ്റ് ജോഡിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ മറ്റ് രണ്ട് ഇതിഹാസങ്ങളുടെ റെക്കോര്‍ഡ് മാത്രമാണ് ബാക്കിയുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തവണ 100+ റണ്‍സ് ഓപ്പണിങ്ങ് കൂട്ടുകെട്ടുകള്‍ നേടിയത് ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സൌരവ് ഗാംഗുലി ജോഡിയാണ്. 21 തവണയാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യക്കായി ഓപ്പണിങ്ങില്‍ 100+ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.