LiveTV

Live

Cricket

ബംഗ്ലാദേശിനെതിരെ 106 റണ്‍സിന്റെ ജയവുമായി ഇംഗ്ലണ്ട്; അഫ്ഗാനിസ്താനെതിരെ ന്യൂസിലാന്‍ഡിന് ജയം  

അവസാന ഓവറുകളില്‍ ഇംഗ്ലണ്ടിന്‍റെ താളം തെറ്റിയ വലിയ അടികള്‍ കൈകളിലൊതുക്കി ബംഗ്ലാദേശ് വിക്കറ്റുകള്‍ കൊയ്തു

ബംഗ്ലാദേശിനെതിരെ 106 റണ്‍സിന്റെ ജയവുമായി ഇംഗ്ലണ്ട്; അഫ്ഗാനിസ്താനെതിരെ ന്യൂസിലാന്‍ഡിന് ജയം  

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 106 റണ്‍സ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 387 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 280 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. 50 ഓവറില്‍ 386 റണ്‍സ്.

121 പന്തില്‍ 153 റണ്‍സെടുത്ത ജെയ്സണ്‍ റോയുടെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ജോണി ബെയര്‍സ്റ്റോയും ജോസ് ബട്ട്‍ലറും അര്‍ധ സെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങില്‍ സെഞ്ച്വറിയുമായി ഷാക്കിബ് അല്‍ ഹസന്‍ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 48.5 ഓവറില്‍ 280 റണ്‍സിന് എല്ലാവരും പുറത്ത്. മൂന്ന് വിക്കറ്റ് വീതം നേടിയ ബെന്‍സ്റ്റോക്സ് ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ ബൗളിങാണ്‌ ബംഗ്ലാദേശിനെ തക‍ര്‍ത്തത്.

മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് ന്യൂസിലാന‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കിവീസിനായി കെയ്ന്‍ വില്യംസണ്‍ 79 റണ്‍സെടുത്തു. നേരത്തെ 5 വിക്കറ്റ് നേടിയ ജെയിംസ് നീഷം., നാല് വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനും ചേര്‍ന്നാണ് അഫ്ഗാനെ 172 റണ്‍സില്‍ എറിഞ്ഞിട്ടത്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം ജയമാണ് കിവീസിന്റേത്, അഫ്ഗാന്റെ രണ്ടാം തോല്‍വിയും.