LiveTV

Live

Cricket

കൊഹ്‍ലിക്ക് 500 രൂപ പിഴയിട്ട് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ഗുഡ്ഗാവിലെ ഡി.എല്‍.എപ് ഫേസ് 1 ലാണ് കൊഹ്‍ലിയുടെ വസതി.

കൊഹ്‍ലിക്ക് 500 രൂപ പിഴയിട്ട് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയവും ടീം ഇന്ത്യ കുറിച്ചുകഴിഞ്ഞു. ഞായറാഴ്ച ഓസീസിന് എതിരെയാണ് കൊഹ്‍ലിയും കൂട്ടരും രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ലോകകപ്പ് ആവേശം മുറുകുന്നതിനിടെയാണ് ഇന്ത്യന്‍ നായകന്‍ ചെറിയൊരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നത്.

കൊഹ്‍ലിക്ക് 500 രൂപ പിഴയിട്ട് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിന് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൊഹ്‍ലിക്ക് പിഴയിട്ടതാണ് 'വിവാദം'. കുടിവെള്ളം പാഴാക്കിയതിന് 500 രൂപയാണ് പിഴയിട്ടത്. ഗുഡ്ഗാവിലെ ഡി.എല്‍.എഫ് ഫേസ് 1 ലാണ് കൊഹ്‍ലിയുടെ വസതി. കൊഹ്‍ലിയുടെ വീട്ടിലെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതാണ് ഇന്ത്യന്‍ നായകന് വിനയായത്. അയല്‍ക്കാരാണ് കുടിവെള്ളം പാഴാക്കുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കൊഹ്‍ലിയുടെ വസതിയില്‍ എത്തിയ കോര്‍പ്പറേഷന്‍ അധികൃതര്‍ 500 പിഴ അടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കൊഹ്‍ലിക്ക് 500 രൂപ പിഴയിട്ട് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വേനല്‍ കടുത്തതോടെ ഉത്തരേന്ത്യയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഗുഡ്ഗാവിലും സമാന സ്ഥിതിയാണുള്ളത്. ഇതോടെയാണ് കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടി കര്‍ശനമാക്കിയത്. കൊഹ്‍ലിയുടെ വസതിയിലെ എസ്.യു.വി അടക്കമുള്ള ആറോളം കാറുകള്‍ കുടിവെള്ളം ഉപയോഗിച്ച് കഴുകുന്നുണ്ടെന്നായിരുന്നു അയല്‍ക്കാര്‍ നല്‍കിയ പരാതി.