LiveTV

Live

Cricket

ഇന്ത്യയോടും ധോണിയോടും ഐ.സി.സി മാപ്പ് പറയണമെന്ന് ശ്രീശാന്ത്

ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ചിഹ്നത്തോടു കൂടിയ ഗ്ലൗസായിരുന്നു മഹി കന്നി മത്സരത്തിൽ ധരിച്ചിരുന്നത്. ഈ ഗ്ലൌസ് ധരിച്ച് ഇനി കളത്തിലിറങ്ങരുതെന്ന് പറഞ്ഞ ഐ.സി.സി, ധോണിയോട് മാത്രമല്ല, 

ഇന്ത്യയോടും ധോണിയോടും ഐ.സി.സി മാപ്പ് പറയണമെന്ന് ശ്രീശാന്ത്

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അധികാര ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് ധോണിയെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് ബോർഡ് ഇത് നിസാരമായല്ല എടുത്തത്. ധോണിയുടെ ഗ്ലൗസ് മാറ്റാൻ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഐ.സി.സി. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു.

ഇന്ത്യയോടും ധോണിയോടും ഐ.സി.സി മാപ്പ് പറയണമെന്ന് ശ്രീശാന്ത്

ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ചിഹ്നത്തോടു കൂടിയ ഗ്ലൗസായിരുന്നു മഹി കന്നി മത്സരത്തിൽ ധരിച്ചിരുന്നത്. ഈ ഗ്ലൌസ് ധരിച്ച് ഇനി കളത്തിലിറങ്ങരുതെന്ന് പറഞ്ഞ ഐ.സി.സി, ധോണിയോട് മാത്രമല്ല, ഇന്ത്യയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മലയാളി താരം ശ്രീശാന്ത് രംഗത്തെത്തിയിട്ടുണ്ട്. രാജ്യം മുഴുവന്‍ ധോണിക്കൊപ്പമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും ഐ.സി.സിക്കെതിരെ വികാരം ഉയര്‍ന്നതോടെ ബി.സി.സി.ഐയും വിഷയത്തില്‍ ഇടപെട്ടു. ഐ.സി.സിയോട് തീരുമാനം പുനപരിശോധിക്കണമെന്നാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയോടും ധോണിയോടും ഐ.സി.സി മാപ്പ് പറയണമെന്ന് ശ്രീശാന്ത്

പാരച്യൂട്ട് റജിമെന്റിലെ ലഫ്. കേണലാണ് ധോണി. അദ്ദേഹം എത്രത്തോളം വലിയ രാജ്യസ്നേഹിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന താരമാണ് ധോണി. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും അദ്ദേഹം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. ധോണിയെ രാജ്യം മുഴുവന്‍ പിന്തുണക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. തീരുമാനം പിന്‍വലിച്ച് രാജ്യത്തോട് ഐ.സി.സി മാപ്പ് പറയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഇതേ ഗ്ലൌസ് അണിഞ്ഞ് അദ്ദേഹം വീണ്ടും ലോകകപ്പ് ഉയര്‍ത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയോടും ധോണിയോടും ഐ.സി.സി മാപ്പ് പറയണമെന്ന് ശ്രീശാന്ത്

ദക്ഷിണാഫ്രിക്കൻ താരം ആൻഡെൽ ഫെലുക്വായോവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോഴുള്ള ധോണിയുടെ ചിത്രത്തിൽ ഗ്ലൌസ് വ്യക്തമായിരുന്നു. വൈറലായ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. പുൽവാമ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സൈനികരോടുള്ള ആദര സൂചകമായി റാഞ്ചിയിൽ നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏകദിന മത്സരത്തിന് സൈനിക തൊപ്പി വെച്ച് ഫീൽഡിൽ ഇറങ്ങിയിരുന്നു ഇന്ത്യൻ ടീം.