LiveTV

Live

Cricket

‘സെെന്യത്തിന്റെ കയ്യുറ ധരിച്ച് ഇറങ്ങേണ്ട’: ധോണിയോട് ഐ.സി.സി

ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ചിഹ്നത്തോടു കൂടിയഗ്ലൗസായിരുന്നു മഹി കന്നി മത്സരത്തിൽ ധരിച്ചിരുന്നത്

‘സെെന്യത്തിന്റെ കയ്യുറ ധരിച്ച് ഇറങ്ങേണ്ട’: ധോണിയോട് ഐ.സി.സി

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സെെന്യത്തിന്റെ അധികാര ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് ധോണിയെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് ബോർഡ് ഇത് നിസാരമായല്ല എടുത്തത്. ധോണിയുടെ
ഗ്ലൗസ് മാറ്റാൻ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഐ.സി.സി.

‘സെെന്യത്തിന്റെ കയ്യുറ ധരിച്ച് ഇറങ്ങേണ്ട’: ധോണിയോട് ഐ.സി.സി

ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ചിഹ്നത്തോടു കൂടിയ
ഗ്ലൗസായിരുന്നു മഹി കന്നി മത്സരത്തിൽ ധരിച്ചിരുന്നത്. ദക്ഷിണാഫ്രിക്കൻ താരം ആൻഡെെൽ ഫെലുക്വായോവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പാഴുള്ള ധോണിയുടെ ചിത്രത്തിൽ ഇത് വ്യക്തമാവുകയും ചെയ്തിരുന്നു. വെെറലായ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. എന്നാൽ ഇത് മാറ്റാൻ ഇന്ത്യൻ ബോർഡിനോട് ആവശ്യപ്പെട്ടതായാണ് ഐ.സി.സി ജനറൽ മാനേജർ ക്ലെയ്ർ ഫർലോങ് ഐ.എ.എൻ.എസിനോട് പറഞ്ഞത്.

‘സെെന്യത്തിന്റെ കയ്യുറ ധരിച്ച് ഇറങ്ങേണ്ട’: ധോണിയോട് ഐ.സി.സി

രാജ്യാന്തര മത്സരങ്ങളിൽ രാഷ്ട്രീയ-വിശ്വാസ-വംശീയപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന കാര്യങ്ങൾ അണിഞ്ഞ് കളത്തിലിറങ്ങരുതെന്ന ഐ.സി.സി ചട്ടപ്രകാരമാണ് ഐ.സി.സിയുടെ നടപടി. 2011ൽ ലെഫ്റ്റണന്റ് പദവി ലഭിച്ച താരമാണ് ധോണി. സെെന്യത്തിൽ ചേരാനുള്ള തന്റെ ആഗ്രഹം പലവട്ടം തുറന്ന് പറഞ്ഞിട്ടുള്ള മഹി, കുറഞ്ഞ കാലം സെെനിക പരിശീലനവും നടത്തിയിട്ടുണ്ട്.

‘സെെന്യത്തിന്റെ കയ്യുറ ധരിച്ച് ഇറങ്ങേണ്ട’: ധോണിയോട് ഐ.സി.സി

പുൽവാമ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സെെനികരോടുള്ള ആദര സൂചകമായി റാഞ്ചിയിൽ നടന്ന ഇന്ത്യ-ആസ്ത്രേലിയ ഏകദിന മത്സരത്തിന് സെെനിക തൊപ്പി വെച്ച് ഫീൽഡിൽ ഇറങ്ങിയിരുന്നു ഇന്ത്യൻ ടീം.