LiveTV

Live

Cricket

ഇന്ന് ഓസീസ് - വിന്‍ഡീസ് പോര്

തകര്‍പ്പന്‍ ഫോമിലാണ് വെസ്റ്റിന്‍ഡീസ്. പാകിസ്താനെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ഗംഭീര തുടക്കം. 105 റണ്‍സിന് പാകിസ്താനെ ചുരുട്ടികൂട്ടിയ ബൌളിങ്. 

ഇന്ന് ഓസീസ് - വിന്‍ഡീസ് പോര്

ലോകകപ്പില്‍ ഇന്ന് ആസ്ട്രേലിയ-വെസ്റ്റിന്‍ഡീസ് പോരാട്ടം. ആദ്യ മത്സരത്തില്‍ ജയിച്ചാണ് രണ്ട് ടീമിന്റേയും വരവ്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം.

തകര്‍പ്പന്‍ ഫോമിലാണ് വെസ്റ്റിന്‍ഡീസ്. പാകിസ്താനെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ഗംഭീര തുടക്കം. 105 റണ്‍സിന് പാകിസ്താനെ ചുരുട്ടികൂട്ടിയ ബൌളിങ്. വിജയലക്ഷ്യം 13 ഓവറില്‍ മറികടന്ന ബാറ്റിങ്. ക്രിസ് ഗെയ്‍ലും ആന്ദ്രെ റസലും നയിക്കുന്ന ബാറ്റിങ് നിര ഏത് സ്കോറും മറികടക്കും. എത്ര വലിയ സ്കോറും സ്വന്തമാക്കും.

ഇന്ന് ഓസീസ് - വിന്‍ഡീസ് പോര്

എതിരാളികള്‍ ആസ്ട്രേലിയ ആയതുകൊണ്ട് കളിമാറും. അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് കംഗാരുപ്പട തുടങ്ങിയത്. ഡേവിഡ് വാര്‍ണറുടെ സ്ഥിരതയുള്ള ഫോം, സ്മിത്തും ഫിഞ്ചും മാക്സ്വെല്ലും ഖവാജയുമടങ്ങിയ സുശക്തമായ ബാറ്റിങ് നിര. വിജയമാവര്‍ത്തിക്കാന്‍ കരുത്തരിറങ്ങുന്പോള്‍ മത്സരം കടുപ്പമുള്ളതാകും.