LiveTV

Live

Cricket
live

ലോകകപ്പ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക Live Blog

2019 ലോകകപ്പിലെ കന്നി  അംഗത്തിനിറങ്ങിയ ഇന്ത്യ നിലവില്‍ ടൂര്‍ണ്ണമെന്‍റിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കക്കെതിരെ പൂര്‍ണ്ണ ആധിപത്യമാണ് നേടുന്നത്

ലോകകപ്പ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക Live Blog

സെഞ്ച്വറി തികച്ച് ഹിറ്റ്മാന്‍

ദക്ഷിണാഫ്രിക്കക്കെതിരെ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി. ടീം ഇന്ത്യക്ക് കളിയില്‍ വ്യക്തമായ മേല്‍ക്കൈ സൃഷ്ടിച്ചുകൊണ്ടാണ് രോഹിത് തന്‍റെ ഇന്നിങ്സ് നയിച്ചത്. 128 പന്തുകളില്‍ നിന്നും 10 ഫോറും രണ്ട് സിക്സറുകളും അടങ്ങുന്നതാണ് രോഹിതിന്‍റെ ഇന്നിങ്സ്. ഹിറ്റ്മാന്‍റെ ഇരുപത്തിമൂന്നാമത് സെഞ്ചറിയാണിത്.

Last updated

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാനാണ് പുറത്തായത്. എട്ട് റണ്‍സെടുത്ത ധവാനെ റബാദയാണ് പുറത്താക്കിയത്.

Last updated

സ്കോര്‍ ബോര്‍ഡ്

ദക്ഷിണാഫ്രിക്ക - 227/9 (50)

  • ക്രിസ് മോറിസ് - 42(34)
  • ഡുപ്ലെസിസ് - 38(54)
  • ഫെലുക്വായോ - 34(61)
  • റബാദ - 31*(35)

ഇന്ത്യ

  • യുസ്വേന്ദ്ര ചഹാല്‍ - 4/51 (10)
  • ജസ്പ്രിത് ബുംറ - 2/35(10)
  • ബുവനേശ്വര്‍ - 2/44 (10)
  • കുല്‍ദീപ് യാദവ് - 1/46 (10)

Last updated

പ്രതിരോധം തീര്‍ക്കാന്‍ മധ്യനിര

അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ പ്രതിരോധം തീര്‍ത്ത് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ മധ്യനിര കിണഞ്ഞു ശ്രമിക്കുന്നത്. ഫെല്വുക്കായോയും ഡേവിഡ് മില്ലറുമാണ് ക്രീസിലുള്ളത്.

Last updated

ഡുമിനിയെ മടക്കി കുല്‍ദീപ്

ജെ.പി ഡുമിനിയെ ലെഗ് ബിഫോറില്‍ കുടുക്കി കുല്‍ദീപ് യാദവ്. സ്വിങ്ങിനും ടേണിനും മികച്ചൊരു പിച്ചിലാണ് കളി നടക്കുന്നതെന്ന് റോസ് ബൌള്‍ വീണ്ടും തെളിയിക്കുകയാണ്. ഇരുപത്തിമൂന്നാം ഓവറിലെ അവസാന പന്തിലാണ് കുല്‍ദീപ് ഡുമിനിയെ മടക്കിയത്

Last updated

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന് വിലങ്ങിട്ട് നീലപ്പട

നാല് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ആധിപത്യം സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് വിക്കറ്റ് ആദ്യ സ്പെല്ലില്‍ ബുംറ നേടിയപ്പോള്‍ ഇരുപതാം ഓവറില്‍ വാന്‍ ഡെര്‍ ഡസനെയും ഡുപ്ലെസിസിനെയും പുറത്താക്കി ചഹാല്‍ മത്സരം ഇന്ത്യക്കായി തിരിച്ചുകൊണ്ടുവന്നു.

ലോകകപ്പ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക Live Blog

ബുംറയുടെ ലെങ്ത്ത് ബോളുകള്‍ ദക്ഷിണാഫ്രിക്കയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. അംലയെയും ഡിക്കോക്കിനെയും സ്ലിപ്പില്‍ കുടുക്കി ബംറ വിലങ്ങുതടിയിട്ടു.

Last updated