LiveTV

Live

Cricket

ഇതൊരു അത്ഭുത വിജയമായി നിങ്ങള്‍ കരുതുന്നുണ്ടോ? പ്രതികരണവുമായി മുര്‍താസ

ബംഗ്ലാദേശിന്റെ ജയം ചിലരെ അമ്പരപ്പെടുത്തിയിരുന്നു. സമൂഹമാധ്യമ ങ്ങളില്‍ വന്ന കമന്റുകളും മറ്റും ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു.

ഇതൊരു അത്ഭുത വിജയമായി നിങ്ങള്‍ കരുതുന്നുണ്ടോ?  പ്രതികരണവുമായി മുര്‍താസ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ജയം ടീമിന് നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. പ്രവചനക്കാരെയെല്ലാം കാറ്റില്‍പ റത്തിയാ യിരുന്നു ബംഗ്ലാദേശിന്റെ ജയം. എന്നാല്‍ ബംഗ്ലാദേശിന്റെ ജയം ചിലരെ അമ്പരപ്പെടുത്തിയിരുന്നു. സമൂഹമാധ്യമ ങ്ങളില്‍ വന്ന കമന്റുകളും മറ്റും ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ മത്സര ശേഷം മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ളൊരു ചോദ്യം നേരിട്ടപ്പോഴും മറുപടി നല്‍കാനും മുര്‍ത്താസ മറന്നില്ല.

ബംഗ്ലാദേശിന്റെ കളി മെച്ചപ്പെട്ടതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുര്‍ത്താസയുടെ മറുപടി. ഇതൊരു അത്ഭുത വിജയമായി നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു മുര്‍ത്താസയുടെ മറുചോദ്യം. ബംഗ്ലാദേശിനെ ഇനിയാരും വിലകുറച്ച് കാണേണ്ടതില്ലെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടെ കരുത്ത് നന്നായി അറിയാമെന്നും മുര്‍ത്താസ പറയുന്നു.

ബംഗ്ലദേശിന്റെ പ്രകടനം മോശമാണെന്നു കരുതുന്ന കുറേപ്പർ ഇപ്പോഴുമുണ്ട്. ഞങ്ങൾ അതു പരിഗണിക്കാറില്ല. ഞങ്ങളുടെ കളിയെക്കുറിച്ചു മാത്രമേ ചിന്തിക്കാറുള്ളൂ. വലിയ ടീമുകൾക്കെതിരെ കളിക്കേണ്ടത് എങ്ങനെയാണെന്ന് ഇപ്പോൾ ബംഗ്ലദേശ് ടീമിലെ ഓരോ കളിക്കാരനും അറിയാമെന്നും മുര്‍ത്താസ കൂട്ടിച്ചേര്‍ത്തു.