LiveTV

Live

Cricket

ലോകകപ്പിനൊരുങ്ങുന്ന കോഹ് ലിക്ക് ജര്‍മ്മനിയില്‍ നിന്നൊരാശംസ; അതും തോമസ് മുള്ളറുടെ 

ഇന്ത്യയുടെ നീലനിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് കയ്യില്‍ ഒരു ബാറ്റുമേന്തി നില്‍ക്കുന്ന തന്റെ ചിത്രവും മുള്ളര്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ലോകകപ്പിനൊരുങ്ങുന്ന കോഹ് ലിക്ക് ജര്‍മ്മനിയില്‍ നിന്നൊരാശംസ; അതും തോമസ് മുള്ളറുടെ 

ബ്രസീല്‍ ഫുട്ബോള്‍ താരം ഡേവിഡ് ലൂയിസിനും ഇംഗ്ലണ്ട് ഫുട്ബോളര്‍ ഹാരി കെയ്നിനും പിന്നാലെ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ആശംസകളുമായി ജര്‍മ്മന്‍ ഫുട്ബോള്‍ താരം തോമസ് മുള്ളറും. ട്വിറ്ററിലൂടെയായിരുന്നു തോമസ് മുള്ളറുടെ ആശംസ. ഇന്ത്യയുടെ നീലനിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് കയ്യില്‍ ഒരു ബാറ്റുമേന്തി നില്‍ക്കുന്ന തന്റെ ചിത്രവും മുള്ളര്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ആശംസ നേരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും ഇന്ത്യന്‍ ടീമിനും, ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിനെ കോഹ്‌ലി മുമ്പ് പല തവണ പിന്തുണച്ചിട്ടുണ്ടെന്ന് തോമസ് മുള്ളര്‍ ട്വീറ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. ജര്‍മനി ചിയേഴ്‌സ് ഫോര്‍ ഇന്ത്യ എന്ന ഹാഷ്ടാഗും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകകനായ വിരാട് കോഹ്‍ലി നിരവധി തവണ ജര്‍മനിയെ പിന്തുണച്ച് പോസ്റ്റുകളിട്ടിട്ടുണ്ട്. കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ജര്‍മന്‍ താരം ടോണി ക്രൂസ് ഓട്ടോഗ്രാഫോടുകൂടി ജേഴ്സി വിരാട് കോഹ്ലിക്ക് സമ്മാനിച്ചിരുന്നു. അതേസമയം തോമസ് മുള്ളറുടെ ആശംസയില്‍ നിരവധി ആരാധകര്‍ താരത്തിന് നന്ദി രേഖപ്പെടുത്തുന്നുണ്ട്.