LiveTV

Live

Cricket

ക്യാച്ചിലൊരു നേട്ടവും സ്വന്തമാക്കി ക്രിസ് വോക്സ്  

നാല് ക്യാച്ചുമായി ക്രിസ് വോക്സ് കളം നിറഞ്ഞെങ്കിലും കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് പാകിസ്താനെ അകറ്റാന്‍ ഇംഗ്ലണ്ടിനായില്ല. മത്സരത്തില്‍ പാകിസ്താനായിരുന്നു വിജയം.

ക്യാച്ചിലൊരു നേട്ടവും സ്വന്തമാക്കി ക്രിസ് വോക്സ്  

പാകിസ്താനെതിരേ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ലോകകപ്പ് റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ്. ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ നാല് ക്യാച്ചുകള്‍ നേടുന്ന നാലാമത്തെ ഔട്ട്ഫീല്‍ഡ്‌ താരമെന്ന നേട്ടമാണ് ഈ ഇംഗ്ലീഷ് ബൗളര്‍ സ്വന്തമാക്കിയത്.

പാക് ക്യാപ്റ്റന്‍ സര്‍ഫറാസിനെ പുറത്താക്കിയായിരുന്നു നാലാം ക്യാച്ച് തികച്ചത്. മൊയീന്‍ അലിയുടെ പന്തില്‍ ഇമാം ഉള്‍ ഹഖിനേയും ബാബര്‍ അസമിനേയുമാണ് വോക്സ് ആദ്യം കൈയ്യിലൊതുക്കിയത്. മാര്‍ക് വുഡിന്റെ പന്തില്‍ മുഹമ്മദ് ഹഫീസിന്റെ ക്യാച്ച് എടുത്തതും വോക്സ് തന്നെ. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് (2003), ബംഗ്ലദേശ് താരം സൗമ്യ സര്‍ക്കാര്‍ (2015), പാകിസ്താന്റെ ഉമര്‍ അക്മല്‍ (2015) എന്നിവരാണ് ലോകകപ്പില്‍ ഒരു മത്സരത്തില്‍ നാല് ക്യാച്ചുകള്‍ സ്വന്തമാക്കിയ ഫീല്‍ഡര്‍മാര്‍.

നാല് ക്യാച്ചുമായി ക്രിസ് വോക്സ് കളം നിറഞ്ഞെങ്കിലും കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് പാകിസ്താനെ അകറ്റാന്‍ ഇംഗ്ലണ്ടിനായില്ല. മത്സരത്തില്‍ പാകിസ്താനായിരുന്നു വിജയം.