LiveTV

Live

Cricket

ലങ്കയോ, അഫ്ഗാനോ? ആര്‍ക്കും ജയിക്കാം; മത്സരം ഇന്ന് 

വൈകിട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം.

ലങ്കയോ, അഫ്ഗാനോ? ആര്‍ക്കും ജയിക്കാം; മത്സരം ഇന്ന് 

പഴയ ശ്രീലങ്കയല്ല ഇന്നത്തേത്. ഏത് കുഞ്ഞന്‍ ടീമിനോടും എങ്ങനെയും തോല്‍ക്കും. പക്ഷേ അഫ്ഗാനിസ്താന്‍ അങ്ങനെയല്ല. ഏത് വമ്പനെയും അട്ടിമറിക്കും. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ തോറ്റ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫലം അപ്രവചനീയം. മേല്‍ പറഞ്ഞത് തന്നെയാണ് കാരണം.

ടൂര്‍ണമെന്റിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനാണ് ശ്രീലങ്ക തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 136 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചു നിന്നത്. എട്ട് പേര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. ലങ്കന്‍ ബൗളര്‍മാരും പരാജയപ്പെട്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് അനായാസം ജയം കണ്ടെത്തുകയായിരുന്നു.

അതേസമയം ആദ്യ മത്സരത്തില്‍ ആസ്ത്രേലിയയോട് 7 വിക്കറ്റിന് തോറ്റ അഫ്ഗാനിസ്ഥാനും ജയം തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ആസ്ത്രേലിയക്കെതിരായ മത്സരത്തില്‍ ഇരു ഓപ്പണര്‍മാരും ഡക്കായത് അഫ്ഗാന് കനത്ത അടിയായിരുന്നു. ടീമിന് പല മത്സരങ്ങളിലും ജയം സമ്മാനിച്ച ഓപ്പണര്‍മാരാണ് മുഹമ്മദ് ഷഹ്സാദും ഹസ്രത്ത് സാസായിയും. മത്സരത്തില്‍ മധ്യനിര മികച്ച പ്രകടനം കാഴ്ചവെച്ചത് അഫ്ഗാന് പ്രതീക്ഷ നല്‍കുന്നുണ്ട്