LiveTV

Live

Cricket

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശ് ജയിച്ചപ്പോള്‍ ‘പണി കിട്ടിയത്’ മക്കല്ലത്തിന് 

ഡയറിയില്‍ എഴുതിയ പ്രവചനത്തിന്റെ ഫോട്ടോ മക്കല്ലം നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ നടന്ന മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശ് ജയിച്ചപ്പോള്‍ ‘പണി കിട്ടിയത്’ മക്കല്ലത്തിന് 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ജയം 'പെടുത്തിയത്' ന്യൂസിലാന്‍ഡ് മുന്‍ ഓപ്പണര്‍ ബ്രെന്‍ഡന്‍ മക്കലത്തെയാണ്. വ്യക്തമായി പറഞ്ഞാല്‍ മക്കല്ലം നടത്തിയ പ്രവചനം ബംഗ്ലാദേശിന്റെ ജയത്തോടെ പൊളിഞ്ഞു. ഒമ്പതു മത്സരങ്ങളില്‍ എട്ടുവീതം ജയങ്ങളുമായി ഇംഗ്ലണ്ടും ഇന്ത്യയുമാകും പോയന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുകയെന്നും മക്കല്ലം പ്രവചിച്ചിരുന്നു.

ഇക്കൂട്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശ് തോല്‍ക്കുമെന്നും പ്രവചിച്ചത്. ഡയറിയില്‍ എഴുതിയ പ്രവചനത്തിന്റെ ഫോട്ടോ മക്കല്ലം നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ നടന്ന മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ഇതോടെ മക്കല്ലത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളുകളാണ് ഏല്‍ക്കേണ്ടി വന്നത്. ഒടുവില്‍ മക്കല്ലത്തിന് തന്നെ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തേണ്ടി വന്നു. ബംഗ്ലാദേശിന്റെ പ്രകടനത്തില്‍ മതിപ്പ് തോന്നുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ദക്ഷണാഫ്രിക്ക വിജയിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ബംഗ്ലാദേശ് നന്നായി കളിച്ചുവെന്നും മക്കല്ലം കൂട്ടിച്ചേര്‍ത്തു.

ആറു ജയങ്ങളുമായി മൂന്നാം സ്ഥാനക്കാരായി ആസ്‌ട്രേലിയയും സെമിയിലെത്തും. ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തോല്‍ക്കുമെങ്കിലും നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയില്‍ കടക്കും. ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ ടീമുകള്‍ അഞ്ചു വീതം ജയം നേടി തൊട്ടു സ്ഥാനത്തുണ്ടാകുമെന്നും മക്കല്ലം പ്രവചിക്കുന്നു.