LiveTV

Live

Cricket

പരിക്കില്‍ ഉലഞ്ഞ് ദ.ആഫ്രിക്ക; ഇന്ത്യക്കെതിരായ പോരാട്ടം കടുപ്പമാകും

ഡ്വെയ്ൽ സ്റ്റെയ്ൻ എൻപത് ശതമാനം ഫിറ്റ്നസ്‍ മാത്രമെ വീണ്ടെടുത്തിട്ടുള്ളൂ എന്ന് നായകൻ ഡൂപ്ലെസിസ് അറിയിച്ചിരുന്നു

പരിക്കില്‍ ഉലഞ്ഞ് ദ.ആഫ്രിക്ക; ഇന്ത്യക്കെതിരായ പോരാട്ടം കടുപ്പമാകും

ഇന്ത്യക്കെതിരെ ലോകകപ്പിൽ ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി നൽകി താരങ്ങളുടെ പരിക്ക്. ഹാഷിം ആംലക്കും ഡ്വെയ്ല്‍ സ്റ്റെയിനിനും പിറകെ, ഏറ്റവും ഒടുവിലായി പേസ് ബൗളർ ലുങ്കി എന്‍കിടിയാണ് ഇന്ത്യയുമായുള്ള മത്സരത്തിന് മുന്നേ പരിക്ക് പറ്റി പുറത്താവുന്നത്. കളിച്ച ആദ്യ രണ്ട് മത്സരങ്ങളും തോറ്റാണ് ദക്ഷിണാഫ്രിക്ക മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. ബാറ്റ്സ്മാൻ ഹാഷിം ആംല നേരത്തെ പരിക്ക് പറ്റി ടീമിന് പുറത്തിരുന്നിരുന്നു. നേരത്തെ പരിക്കേറ്റ സൂപ്പർ പേസര്‍ ഡ്വെയ്ൽ സ്റ്റെയ്ൻ എൻപത് ശതമാനം ഫിറ്റ്നസ്‍ മാത്രമെ വീണ്ടെടുത്തിട്ടുള്ളൂ എന്ന് നായകൻ ഡൂപ്ലെസിസ് അറിയിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടെയാണ് ഹാഷിം ആംലക്ക് പരിക്ക് പറ്റിയത്. എന്നാൽ ഇന്ത്യക്കെതിരെ ആംല ഇറങ്ങിയേക്കും. എന്നാൽ എന്‍കിടിക്ക് ഒരാഴ്ച്ച മുതൽ പത്ത് ദിവസം വരെ വിശ്രമം അനുവദിച്ചിരിക്കുകയാണ് ടീം.