LiveTV

Live

Cricket

കളത്തിന് പുറത്ത് അക്തര്‍-പീറ്റേഴ്സന്‍ ‘പോരാട്ടം’

തന്റെ ചിത്ര സഹിതമുള്ള പോസ്റ്റിന് മറുപടിയുമായി പീറ്റേഴ്സൻ രംഗത്ത് വരികയായിരുന്നു

കളത്തിന് പുറത്ത് അക്തര്‍-പീറ്റേഴ്സന്‍ ‘പോരാട്ടം’

പ്രവചനങ്ങളെ എല്ലാം മാറ്റിമറിച്ച തുടക്കമായിരുന്നു ഇംഗ്ലണ്ട് ലോകകപ്പിലേത്. ക്രിക്കറ്റ് കുലപതികളായിരുന്നവർ വീണപ്പോൾ, താഴേതട്ടിലുണ്ടായിരുന്നവർ അട്ടിമറി ജയം നേടി. ഇതിനിടെ, കളിച്ച ആദ്യ മത്സരം ദയനീയമായി തോറ്റ പാകിസ്താൻ ഇന്ന് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ടീമിന് കരുത്ത് പകരാൻ മുൻ പേസർ ശുഐബ് അക്തർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്.

പാക് ടീമിന് മോട്ടിവേഷൻ നൽകാനായി അക്തർ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, തന്റെ ബൗളിൽ ഔട്ടായി പോകുന്ന പീറ്റേഴ്സനും അരികിൽ ആഘോഷിക്കുന്ന അക്തറുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. നിങ്ങളുടെ നെഞ്ചിലുള്ള നക്ഷത്രമാണ് നിങ്ങളുടെ വീര്യം. അക്രമോത്സുകമായി കളിക്കുകയാണ് രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ ചെയ്യേണ്ടത്. ഉഗ്രനായി കളിക്കൂ, അവരെ പരാജയപ്പെടുത്തു എന്നായിരുന്നു ശുഐബ് അക്തർ ട്വീറ്റ് ചെയ്തത്.

എന്നാൽ തന്റെ ചിത്ര സഹിതമുള്ള പോസ്റ്റിന് മറുപടിയുമായി പീറ്റേഴ്സൻ രംഗത്ത് വരികയായിരുന്നു. മത്സരത്തിൽ സെഞ്ച്വറി അടിച്ച തന്നെ പുറത്താക്കിയപ്പോഴുള്ള ചിത്രമായിരുന്നല്ലോ അതെന്ന് കുറിച്ച കെ.പി, ഇതിലൊന്നും വാദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. എന്നാൽ കെ.പിക്ക് മറുപടിയുമായി വീണ്ടും വന്ന അക്തർ, അന്തിമ വിജയം തങ്ങൾക്കായിരുന്നു എന്നും പരമ്പര 2-0ന് പാകിസ്താൻ നേടുകയാണ് ഉണ്ടായതെന്നും സൂചിപ്പിച്ചു.

എന്നിരുന്നാലും, പരസ്പരം സ്നേഹവും ആശസയും നേർന്നാണ് ഇരുവരും സോഷ്യൽ മീഡിയ ‘പോരാട്ടം’ അവസാനിപ്പിച്ച്ത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ കേവലം 105 റൺസിനായുന്നു പാക് പട പുറത്തായത്. ഇന്ന് മൂന്ന് മണിക്കാണ് പാക്-ഇംഗ്ലണ്ട് പോരാട്ടം.