LiveTV

Live

Cricket

‘കോഹ്‍ലി ക്ഷോഭിക്കും, എന്നാല്‍ തിരിച്ച് ക്ഷോഭിച്ചാല്‍ മട്ട് മാറും’

ബുധനാഴ്ച്ച നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടും

‘കോഹ്‍ലി ക്ഷോഭിക്കും, എന്നാല്‍ തിരിച്ച് ക്ഷോഭിച്ചാല്‍ മട്ട് മാറും’

കളിക്കളത്തിൽ പക്വതയില്ലാത്ത പെരുമാറ്റമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടേതെന്ന് കുറ്റപ്പെടുത്തി ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദ. ഫീൽഡിൽ ക്ഷോഭാകുലനാകാറുള്ള കോഹ്‍ലി, മറ്റു കളിക്കാരിൽ നിന്നും ഇത് നേരിടുമ്പോൾ അത് അംഗീകരിക്കാൻ കൂട്ടാക്കില്ലെന്നും റബാദ പറഞ്ഞു. ഒരു ക്രിക്കറ്റ് വെബ്പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് റബാദ കോഹ്‍ലിയെ കുറ്റപ്പെടുത്തിയത്.

ഐ.പി.എല്ലിനിടെ റബാദയും കോഹ്‍ലിയും തമ്മിൽ നടന്ന ഉരസലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. തന്റെ പന്തിൽ ബൗണ്ടറി നേടിയ ശേഷം കോഹ്‍ലി പ്രകോപിപ്പിക്കുകയുണ്ടായി. എന്നാൽ തനിക്കൊരവസരം ലഭിച്ചപ്പോൾ, കോഹ്‍ലിക്ക് അതേ രീതിയിൽ മറുപടി നൽകിയപ്പോൾ, വല്ലാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തതെന്ന് റബാദ പറഞ്ഞു. പക്വമല്ലാത്ത പെരുമാറ്റമായാണ് ഇതനുഭവപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു.

ബുധനാഴ്ച്ച നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടും. ടീമിലെ പ്രധാന തുറുപ്പ് ചീട്ടുകളാണ് റബാദയും കോഹ്‍ലിയും. ഇന്ത്യ ആദ്യ ലോകകപ്പ് മത്സരത്തിനായി ഇറങ്ങുമ്പോൾ, ആദ്യ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്.