LiveTV

Live

Cricket

തിരുവനന്തപുരത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം

നേരത്തെ ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയായിട്ടുണ്ട്. അന്ന് ഇന്ത്യക്കായിരുന്നു ജയം.

തിരുവനന്തപുരത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം

കേരളത്തില്‍ വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം ടി20യാണ് തിരുവനന്തപുരത്ത് നടക്കുക. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയായിട്ടുണ്ട്. അന്ന് ഇന്ത്യക്കായിരുന്നു ജയം. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിനും കാര്യവട്ടം വേദിയായിട്ടുണ്ട്. അന്ന് മഴ പെയ്തെങ്കിലും മികച്ച സജ്ജീകരണങ്ങള്‍ കാരണം കളി പുനരാരംഭിക്കാനായിരുന്നു.