LiveTV

Live

Cricket

ആദ്യ ജയം തേടി ദക്ഷിണാഫ്രിക്ക

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോട് 104 റണ്‍സിന്റെ വലിയ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഞെട്ടലില്‍ നിന്ന് ദക്ഷിണാഫ്രിക്ക കരകയറുന്നേയുള്ളൂ.

ആദ്യ ജയം തേടി ദക്ഷിണാഫ്രിക്ക

ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്ന് മണിക്ക് ഓവലിലാണ് മത്സരം. ആദ്യ മത്സരം തോറ്റാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോട് 104 റണ്‍സിന്റെ വലിയ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഞെട്ടലില്‍ നിന്ന് ദക്ഷിണാഫ്രിക്ക കരകയറുന്നേയുള്ളൂ. ടീം ശക്തമായി തിരിച്ചുവരുമെന്നാണ് നായകന്‍ ഫാഫ് ഡ്യൂപ്ലസിസ് പറയുന്നത്. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നായിട്ടും തുടക്കം മോശമായത് പ്രോട്ടീസിനെ അല്‍പ്പം നിരാശരാക്കിയിട്ടുണ്ട്. ഡീകോക്കും ദുസെനും ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം നിരാശരാക്കി. രണ്ടാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെതിരെ ജയം നേടാനാകുമെന്ന പ്രതീക്ഷയാണ് ദക്ഷിണാഫ്രിക്കക്ക്.

പരിക്കാണ് ബംഗ്ലാദേശിനെ വേട്ടയാടുന്നത്. പരിശീലനത്തിടെ കണങ്കൈക്ക് പരിക്കേറ്റ തമീം ഇഖ്ബാല്‍ കളിക്കുന്ന കാര്യം സംശയമാണ്. മുഹമ്മദ് സെയ്ഫുദ്ദീനും പരിക്കില്‍നിന്ന് മോചിതനാകുന്നതേയുള്ളൂ. മഷ്റഫെ മൊര്‍താസ, മുസ്തഫിസുര്‍റ്ഹമാന്‍, മഹ്മൂദുള്ള എന്നിവരും പരിക്കിന്റെ പിടിയിലായിരുന്നു. സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു ടീം. ടീമിലെ പ്രധാന താരമായ ഓള്‍റൌണ്ടര്‍ ഷാകിബ് അല്‍ ഹസനെ മൂന്നാം നന്പറില്‍ ഇറക്കാനാണ് തീരുമാനം.