LiveTV

Live

Cricket

ക്രിക്കറ്റിലും രണ്ട് ജഴ്‍സികള്‍ വരുന്നു; ടീം ഇന്ത്യ ഏത് നിറമണിയും ?

ഇന്ത്യക്കും ഇത്തരത്തില്‍ രണ്ട് ജഴ്സികള്‍ ഉണ്ടാകും. ഒന്ന് പരമ്പരാഗതമായ നീല ജഴ്സിയിലുള്ളത്. മറ്റൊന്ന് ഏത് തരത്തിലാകുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ക്രിക്കറ്റിലും രണ്ട് ജഴ്‍സികള്‍ വരുന്നു; ടീം ഇന്ത്യ ഏത് നിറമണിയും ?

ഫുട്ബോളില്‍ എന്നത് പോലെ ക്രിക്കറ്റിലും ഒരു ടീമിന് രണ്ട് ജഴ്സികള്‍ വരികയാണ്. ഹോം ആന്റ് എവേ അടിസ്ഥാനത്തില്‍. ഈ ലോകകപ്പില്‍ ആദ്യമായി അത് പ്രാവര്‍ത്തികമാക്കുന്നു. ഇന്ത്യക്കും ഇത്തരത്തില്‍ രണ്ട് ജഴ്സികള്‍ ഉണ്ടാകും. ഒന്ന് പരമ്പരാഗതമായ നീല ജഴ്സിയിലുള്ളത്. മറ്റൊന്ന് ഏത് തരത്തിലാകുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലോകകപ്പില്‍ ഇന്ത്യ ഉപയോഗിച്ച വിവിധ തരം ജഴ്സികള്‍ അറിയാം

ആദ്യ നാല് ലോകകപ്പുകള്‍... ക്രിക്കറ്റില്‍ വര്‍ണങ്ങള്‍ ചേരും മുന്‍പ്... എല്ലാവരെയും പോലെ ഇന്ത്യന്‍ ടീം തൂവെള്ള നിറത്തില്‍ കളത്തിലിറങ്ങി.

92-ല്‍ ആദ്യമായി പല നിറങ്ങളും ടീമുകളെ വേര്‍തിരിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യമായി ലോകവേദിയിലെത്തിയ ലോകകപ്പ്. കടും നീല നിറത്തില്‍ ഇന്ത്യന്‍ സംഘം കളത്തിലെത്തി.

96 ല്‍, സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ്. ഇളം നീലയിലേക്ക് മാറിയ ഇന്ത്യന്‍ ജഴ്സിയില്‍ മഞ്ഞ നിറവും ഇടംപിടിച്ചു.

99ല്‍ നിറത്തിന്‍റെ ചേരുവയില്‍ മാറ്റമില്ല. ഡിസൈനില്‍ പക്ഷേ അടിമുടി മാറ്റം.

2003 ല്‍, രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യ ഫൈനല്‍ കളിച്ച ലോകകപ്പ്. അല്‍പം കടുനിറത്തിലേക്ക് ജഴ്സി മാറി. കറുപ്പിന്റെ അടയാളങ്ങളും ഇടംപിടിച്ചു. മുന്നില്‍ ഇന്ത്യന്‍ പതാകയും സ്ഥാനം നേടി.

2007, ഇന്ത്യക്ക് നിരാശയുടെ ലോകകപ്പ്. ആദ്യ റൌണ്ടിലെ പുറത്താകല്‍. ജഴ്സിയുടെ നിറം ഇളം നീല. പതാകയുടെ സ്ഥാനം വശത്തേക്ക് മാറി.

ഇന്ത്യ ഒരിക്കല്‍ കൂടി വിശ്വകിരീടത്തില്‍ മുത്തമിട്ട 2011. ഡിസൈന്‍ 2007ലേതിന് സമാനം. പക്ഷേ നിറത്തിന് കടുപ്പം കൂടി.

2015 ല്‍ കടും നീലയിലുള്ള ജഴ്സിയില്‍ ഓറഞ്ച് നിറത്തില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നു. ഡിസൈനിലും ചിലമാറ്റങ്ങള്‍.

ഇനി ഇത്തവണ. രണ്ട് നിറത്തിലുള്ള ജഴ്സിയാവും ഇന്ത്യന്‍ ടീമിന് ഉണ്ടാവുക. ഹോം ആന്റ് എവേ അടിസ്ഥാനത്തില്‍. ഒന്ന് പരമ്പരാഗതമായ നീല നിറത്തില്‍.

രണ്ടാമത്തെ ജഴ്സി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഓറഞ്ച് നിറത്തിലായിരിക്കും എന്ന് സൂചന.