LiveTV

Live

Cricket

ഐ.സി.സിയുടെ ഈ ഭീമന്‍ താരം എല്ലാ ടീമുകളിലുമുണ്ട്...

ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമിന്‍റെയും ചിഹ്നങ്ങള്‍ ആലേഘനം ചെയ്തിട്ടുള്ള ഈ പ്രതിമ കാഴ്ചക്കാര്‍ക്കിടയില്‍ കൌതുകമുണര്‍ത്തുകയാണ്

ഐ.സി.സിയുടെ ഈ ഭീമന്‍ താരം എല്ലാ ടീമുകളിലുമുണ്ട്...

ഇന്നലെ ആസ്ട്രേലിയ അഫ്ഗാനിസ്ഥാന്‍ മത്സരം നടന്ന ഇംഗ്ലണ്ടിലെ ബ്രിസ്റ്റോയിലെ ഒരു ഭീമന്‍ പ്രതിമയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരം. ലോകകപ്പിനോട് അനുഭന്ധിച്ച് നിര്‍മ്മിച്ച് ഈ ഭീമന്‍ പ്രതിമ തികച്ചും വ്യത്യസ്തനാണ്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമിന്‍റെയും ചിഹ്നങ്ങള്‍ ആലേഘനം ചെയ്തിട്ടുള്ള ഈ പ്രതിമ കാഴ്ചക്കാര്‍ക്കിടയില്‍ കൌതുകമുണര്‍ത്തുകയാണ്.

1992ന് ശേഷം ഏറ്റവും കുറവ് ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന പ്രത്യേകത നിലനില്‍ക്കെ പങ്കെടുക്കുന്ന 10 ടീമുകളുടെയും ഔദ്യോഗിക ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ഈ ഭീമന്‍ പ്രതിമയുടെ ഒരു 360ഡിഗ്രി വ്യു ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജാണ് പുറത്ത് വിട്ടിരിക്കുന്നത്.