LiveTV

Live

Cricket

കടുവകള്‍ കിടുക്കി

അവസാന ഓവറുകളില്‍ റണ്‍മഴ പെയ്യിച്ച് മഹ്മുദുള്ളയും 46(33) കൂടി ചേര്‍ന്നപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ബംഗ്ലാദേശിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്നു

കടുവകള്‍ കിടുക്കി

ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കക്ക് റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ തമീം ഇഖ്ബാലും സൌമ്യ സര്‍ക്കാരും ചേര്‍ന്ന് നല്‍കിയത്. 50 പന്തുകളില്‍ നിന്നും ഇരുവരും 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയുടെ പേസ് ബൌണ്‍സറുകള്‍ ചെറിയ രീതിയില്‍ ഇവരെ പേടിപ്പിച്ചെങ്കിലും അച്ചടക്കമുള്ള ബാറ്റിങ്ങിലൂടെ ബംഗ്ലാദേശ് അതിനെ മറികടന്നു. ഷക്കീബുല്‍ ഹസനും മുഷ്ഫികുര്‍ റഹീമുമാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 75(84) റണ്‍സെടുത്ത ഷക്കീബും 78(80) റണ്ണെടുത്ത മുഷ്ഫികുര്‍ റഹീമും 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ്ങിനിറങ്ങിയ എല്ലാവരും അവരവരുടെ പങ്ക് കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് സ്കോര്‍ കാര്‍ഡ് നോക്കിയാല്‍ മനസിലാകും. പരിക്ക് മൂലം കളിക്കാനിറങ്ങുമോ എന്ന സംശയം പരത്തിയിരുന്നെങ്കിലും തമിം ഇഖ്ബാല്‍ 16 റണ്ണെടുത്തു. അപകടകരമായി ബാറ്റ് വീശിയ സൌമ്യ സര്‍ക്കാര്‍ ഒമ്പത് ബൌണ്ടറികളടക്കം 42(30) റണ്‍സെടുത്ത് ബംഗ്ലാദേശ് ക്യാമ്പിന് ആശ്വാസമേകി. എന്നാല്‍ ക്രിസ് മോറിസ് സൌമ്യയെ തന്‍റെ പേസില്‍ കുടുക്കി. പിന്നീടാണ് കടുവകളുടെ ഇന്നിങ്സിന്‍റെ നെടുംതൂണായി മുഷ്ഫികുറും ഷക്കീബും വന്നത്. ഇരുവരും ക്രീസ് വിട്ടതിന് ശേഷമെത്തിയ മിതുനും 21(21) ബംഗ്ലാദേശ് നിരക്ക് ഔര്‍ജം പകര്‍ന്നു. ഒരു ഖട്ടത്തില്‍ മൊസഡക് ഹൊസൈനും 26(20) അപകടകാരിയായിരുന്നു. അവസാന ഓവറുകളില്‍ റണ്‍മഴ പെയ്യിച്ച് മഹ്മുദുള്ളയും 46(33) കൂടി ചേര്‍ന്നപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ബംഗ്ലാദേശിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്നു. 330/6. ദക്ഷിണാഫ്രിക്കായി ഫെലുക്വായോയും ഇമ്രാന്‍ താഹിറും ക്രിസ് മോറിസും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.