LiveTV

Live

Cricket

ഓസീസിനോട് പൊരുതി അഫ്ഗാന്‍

അവസാന ഓവറുകളി‍ൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റാഷിദ് ഖാനാണ് അഫ്ഗാൻ സ്കോർ 200 കടത്തിയത്

ഓസീസിനോട് പൊരുതി അഫ്ഗാന്‍

ലോകകപ്പിൽ അഫ്ഗാനെതിരെ ആസ്ത്രേലിയക്ക് 208 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ 38.2 ഓവറിൽ 207 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഓസീസിനായി പാറ്റ് കുമ്മിൻസും ആദം സാംബയും മൂന്ന് വിക്കറ്റ് വീതമെടുത്തു.

മുൻ ലോകചാമ്പ്യൻമാർക്കെതിരെ പൊരുതി കളിച്ച അഫ്ഗാന് വേണ്ടി നജീബുള്ള സദ്രാൻ (51) അർധ സെഞ്ച്വറി നേടി. ഓപണർമാർ രണ്ട് പേരും സംപൂജ്യരായി മടങ്ങിയ അഫ്ഗാന് വേണ്ടി റഹ്മത്ത് ഷായും (43) ഹഷ്മത്തുള്ളയും (18) സൂക്ഷമതോടെ ബാറ്റ് വീശുകയായിരുന്നു. നായകൻ
ഗുൽബദൻ 31 റൺസെടുത്ത് പുറത്തായി.

അവസാന ഓവറുകളി‍ൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റാഷിദ് ഖാനാണ് (11 പന്തിൽ നിന്നും 27) അഫ്ഗാൻ സ്കോർ 200 കടത്തിയത്. സ്റ്റോയിനിസ് രണ്ടും സ്റ്റാർക്ക് ഒരു വിക്കറ്റുമെടുത്തു.