LiveTV

Live

Cricket

‘ഫാറ്റ് & അണ്‍ഫിറ്റ്’ സര്‍ഫറാസിനെതിരെ വിമര്‍ശനവുമായി ഷൊയബ് അക്തര്‍

വിമര്‍ശനത്തിന് ശേഷം ടീമിന് പ്രോത്സാഹനവുമായി ട്വിറ്ററിലൂടെ ഷൊയബ് വീണ്ടുമെത്തി

‘ഫാറ്റ് & അണ്‍ഫിറ്റ്’ സര്‍ഫറാസിനെതിരെ വിമര്‍ശനവുമായി ഷൊയബ് അക്തര്‍

ലോകകപ്പിലെ വെസ്റ്റ് ഇന്‍റീസിനെതിരായ ദയനീയ തോല്‍വിയെ തുടര്‍ന്ന് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ആരാധകരും മുതിര്‍ന്ന കളിക്കാരും ടീമിനെയും നായകന്‍ സര്‍ഫറാസിനെയും വലിയ രീതിയില്‍ വിമര്‍ശിക്കുകയാണ്. മുന്‍ പാക് പേസര്‍ ഷൊയബ് അക്തറാണ് ഇതില്‍ പ്രധാനി. പാക് നായകന്‍ സര്‍ഫറാസിനെ ഫാറ്റ് & അണ്‍ഫിറ്റ് എന്നാണ് വിശേഷിപ്പിച്ചത്.

ടോസിന് വന്ന സമയത്ത് തന്നെ സര്‍ഫറാസിന്‍റെ വയറ് പുറത്തേക്ക് തള്ളി നില്‍ക്കുകയും മുഖം തൂങ്ങി കിടക്കുകയുമാണുണ്ടായത്. ഇത്രയും അയോഗ്യനായ ഒരു നായകനെ ഞാനിതുവരെ കണ്ടിട്ടില്ല. മാത്രമല്ല, വിക്കറ്റ് കീപ്പിങ്ങിലും അദ്ദേഹത്തിന് അടി പതറുന്നത് ശ്രദ്ധിച്ചിരുന്നു. ഷൊയബ് പറഞ്ഞു.

വിമര്‍ശനത്തിന് ശേഷം ടീമിന് പ്രോത്സാഹനവുമായി ട്വിറ്ററിലൂടെ ഷൊയബ് വീണ്ടുമെത്തി. കഴിഞ്ഞത് കഴിഞ്ഞു. നമുക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കണ്ടതുണ്ട്. നമ്മുടെ ടീം നമ്മുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ക്ക് നമ്മുടെ പിന്തുണ അത്യാവശ്യമാണ്. അക്തര്‍ കുറിച്ചു.